നാടെങ്ങും നവരാത്രി ആഘോഷം; അമൃത ഘടെശ്വരയുടെ വീട്ടിലെ ബൊമ്മക്കൊലുവിന് അഴകേറെ

വടക്കാഞ്ചേരി: (www.kvartha.com 16.10.2018) നാടും നഗരവും നവരാത്രി ആഘോഷ ലഹരിയില്‍. നവരാത്രിയുടെ ഭാഗമായ ബൊമ്മക്കൊലു ഒരുക്കം നാളുകള്‍ക്ക് മുന്‍പെ തുടങ്ങിയിരുന്നു. ആചാരങ്ങളും വിശ്വാസവും ഇണചേര്‍ന്നുകിടക്കുന്ന ബൊമ്മക്കൊലു കാഴ്ചകളുടേതാണ്. തമിഴ് ബ്രാഹ്മണ കുടുംബങ്ങളില്‍ മാത്രം കണ്ടുവരുന്ന ആചാരമാണിത്. കിഴക്കഞ്ചേരി അഗ്രഹാരത്തിലെ അമൃത ഘടെശ്വര ശാസ്ത്രികളുടെ വീട്ടില്‍ ഒരുക്കിയ ബൊമ്മക്കൊലു കാണേണ്ട കാഴ്ച തന്നെയാണ്.

ബൊമ്മക്കൊലു കാണാന്‍ സായാഹ്നങ്ങളില്‍ നൂറുകണക്കിനു ഭക്തജനങ്ങളാണ് വരുന്നത്. ബ്രാഹ്മണ സമൂഹത്തിലെ പുരോഹിതനായ അമൃത ഗടെശ്വര ശാസ്ത്രികള്‍ക്ക് ഭാര്യ ജയശ്രിയും ഐശ്വര്യയും സഹായത്തിനുണ്ട്.

Navaratri Celebrations begin, News, Religion, Family, Visitors, Kerala.

നൂറുകണക്കിന് ബൊമ്മകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, മധുര, പഴനി, തിരുച്ചിറൈ പളളി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ലക്ഷകണക്കിന് രൂപ വിലവരുന്ന ബൊമ്മകള്‍ വാങ്ങിക്കൊണ്ടുവന്നിട്ടുളളത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് കിഴക്കഞ്ചേരി അഗ്രഹാരത്തിലെത്തിയ ശാസ്ത്രികള്‍ ചെറുപ്പം മുതല്‍ ബൊമ്മക്കുലു പ്രദര്‍പ്പിച്ചു പൂജ ചെയ്യുന്ന ആളാണ്.

പ്രത്യേക പീഠത്തില്‍ ദേവി ദേവന്മാര്‍, പക്ഷിമൃഗാധികള്‍, മനുഷ്യര്‍ എന്നിവയുടെ വിവിധ രൂപങ്ങള്‍ വയ്ക്കുകയാണ് ഇതിന്റെ പ്രത്യേകത. ഭാരതത്തില്‍ സാധാരണയായി രണ്ടു നവരാത്രി ആഘോഷിക്കപ്പെടുന്നു. ശിശിര ഋതുവിലെ നവരാത്രി ദേവി ഉപാസകര്‍ക്ക് ഏറ്റവും പ്രാധാന്യമുള്ളതാണ്, കന്നിമാസത്തിലെ വെളുത്ത പക്ഷം പ്രഥമ മുതല്‍ക്ക് ദശമി വരെയുള്ള ഒമ്പത് ദിവസങ്ങള്‍ ആണ് നവരാത്രി ആയി ആഘോഷിക്കുന്നത്.

ദശമി ദിവസത്തിലെ വിദ്യാരംഭത്തോടുകൂടി നവരാത്രി അവസാനിക്കുന്നു, മൂന്നു ദിവസങ്ങള്‍ വീതം ദുര്‍ഗയായും, ലക്ഷ്മിയായും സരസ്വതിയായും പൂജിക്കുന്നു. നവരാത്രി ആഘോഷങ്ങളില്‍ പ്രധാനമാണ് ദേവി ഭാഗവത പാരായണവും കുമാരി പൂജയും. ദേവിയെ മൂന്നുനേരവും പൂജചെയ്താല്‍ എല്ലാവിധ ഐശ്വര്യവും വന്നു ചേരുമെന്നാണ് ഐതീഹ്യം. അതിശൈത്യത്തെയും വസന്ത ഋതു വേനലിനെയും പ്രതിനിധീകരിക്കുന്നതിനാല്‍ ജീവജാലങ്ങള്‍ക്ക് കഠിനമായ ഘട്ടമാണിത്. പൂജാകര്‍മങ്ങള്‍ ചെയ്യുമ്പോള്‍ പോസിറ്റീവ് എനര്‍ജി ലഭിക്കുന്നു എന്നാണ് വിശ്വാസം.

കുമാരി പൂജ സങ്കല്പത്തില്‍ രണ്ടു മുതല്‍ പത്തുവരെ പ്രായമുള്ള കന്യകമാരെ പൂജ ചെയ്യുന്നു, മംഗളകാരിയായ ഭഗവതി രണ്ടാം വയസില്‍, കന്യക മൂന്നില്‍ ത്രിമൂര്‍ത്തി, നാലില്‍ കല്യാണി അഞ്ചില്‍ രോഹിണി ആറില്‍ കാളിക എഴില്‍ ചണ്ഠിക എട്ടില്‍ ശാംഭവി ഒമ്പതില്‍ ദുര്‍ഗ പത്തില്‍ സുഭദ്ര എന്നീ രൂപത്തില്‍ അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം.

ആഗ്രഹാരങ്ങളില്‍ പൂജയുടെ ഭാഗമായി സായാഹ്നങ്ങളില്‍ വിവിധ തരം പലഹാരങ്ങള്‍ ഉണ്ടാക്കുകയും അവ ദേവിക്ക് നിവേദിച്ചു പ്രസാദമായി ബൊമ്മക്കുലു ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് നല്‍കുന്നതും പ്രത്യേകതയാണ് . സുമംഗലികളായ സ്ത്രീകള്‍ കുങ്കുമം മഞ്ഞള്‍ താംബൂലം കൊടുക്കുന്നതിലൂടെ ദീര്‍ഘ മംഗല്യ പ്രാപ്തി കൈവരുന്നു എന്നാണു വിശ്വാസം.

ദേവന്മാരുടെ തേജസ്വിനാല്‍ പൂജാതെയായ ദേവി മഹിഷാസുര നിഗ്രഹത്തിലൂടെ ഭൂമിയെ രക്ഷിക്കുകയും ഇത് നവരാത്രിയായും കൊണ്ടാടുന്ന ഉപാസകര്‍ക്കു മോക്ഷ മാര്‍ഗമായും പ്രധാനം ചെയ്യുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Navaratri Celebrations begin, News, Religion, Family, Visitors, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?