അയ്യപ്പ ദര്‍ശനത്തിനായി യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടും; തന്ത്രി കണ്ഠര് രാജീവര്

പമ്പ: (www.kvartha.com 17.10.2018) അയ്യപ്പ ദര്‍ശനത്തിനായി യുവതികള്‍ സന്നിധാനത്തെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി കണ്ഠര് രാജീവര്. തുലാമാസ പൂജകള്‍ക്കായി നട തുറക്കാനെത്തിയ തന്ത്രി പമ്പയില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് ഇക്കാര്യം അറിയിച്ചത്. ഏതെങ്കിലും ഒരു യുവതി ശ്രീകോവിലിനു മുന്നിലെത്തിയാല്‍ പിന്നീടൊന്നും നോക്കാനില്ല, ക്ഷേത്രം അടച്ച് താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

അതിനിടെ, യുവതി ഉള്‍പ്പെട്ട സംഘം മലകയറാനെത്തിയെങ്കിലും പ്രതിഷേധം കാരണം മടങ്ങി. 40 വയസ്സു കഴിഞ്ഞ ആന്ധ്ര ഗോദാവരി സ്വദേശിയുള്‍പ്പെട്ട സ്ത്രീകളുടെ സംഘത്തിന് പ്രതിഷേധക്കാര്‍ക്കിടയിലൂടെ പോലീസ് ആദ്യം സംരക്ഷണമൊരുക്കിയിരുന്നു. പമ്പ കടന്ന് സ്വാമി അയ്യപ്പന്‍ റോഡിലേക്കു പ്രവേശിച്ചെങ്കിലും പോലീസ് പിന്മാറിയയുടന്‍ ഭീഷണിയും മറ്റുമായി യുവതിയെ പ്രതിഷേധക്കാര്‍ പിന്തിരിപ്പിക്കുകയായിരുന്നു. 41 വയസുള്ള മാധവിയാണ് മലകയറാനെത്തിയത്.

Protesters Stop Women From Going to Shrine, Sabarimala Temple, Religion, News, Trending, Women, Politics, Protection, Protesters, Kerala

അതേസമയം, സന്നിധാനത്ത് ഡ്യൂട്ടിയുടെ ഭാഗമായി രണ്ടു വനിതാ ഡോക്ടര്‍മാരെത്തി. 51 വയസ് കഴിഞ്ഞവരാണ് തങ്ങളെന്ന് ഇവര്‍ മാധ്യമങ്ങളോടു പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് എത്തിയതെന്നും ദര്‍ശനത്തിനുശേഷം ബുധനാഴ്ച തന്നെ മടങ്ങുമെന്നും ഇവര്‍ അറിയിച്ചു. പബ്ലിക് ഹെല്‍ത്ത് അഡീഷനല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, കൊതുകുജന്യ രോഗനിവാരണത്തിന്റെ ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. മീനാക്ഷി എന്നിവരാണു സന്നിധാനത്തെത്തിയത്.

അതിനിടെ നിലയ്ക്കലില്‍ വീണ്ടും സംഘര്‍ഷമുണ്ടായി. യുവതികളെത്തിയ കാര്‍ പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ 'ലൈവ് അപ്‌ഡേറ്റ്‌സില്‍' അറിയാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Protesters Stop Women From Going to Shrine, Sabarimala Temple, Religion, News, Trending, Women, Politics, Protection, Protesters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?