രാത്രി ആറ്റില്‍ ചാടിയ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി
ചാത്തന്നൂര്‍: (www.kvartha.com 12.10.2018) ആറ്റില്‍ ചാടിയ യുവാവിന്റെയും യുവതിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. ഇത്തിക്കര കൊച്ചുപാലത്തില്‍ നിന്നു ബുധനാഴ്ച രാത്രി ആറ്റില്‍ ചാടിയ പരവൂര്‍ കോട്ടപ്പുറം കുഞ്ചിന്റഴികം വീട്ടില്‍ മോഹനന്‍ പിള്ളയുടെ മകന്‍ മനു (26), പുക്കുളം സൂനാമി ഫ് ളാറ്റില്‍ പരേതനായ വിഷ്ണുവിന്റെ ഭാര്യ സുറുമി (23) എന്നിവരുടെ മൃതദേഹങ്ങളാണ് വ്യാഴാഴ്ച ഉച്ചയോടെ അഗ്‌നിശമന സേനയിലെ മുങ്ങല്‍ വിദഗ്ധര്‍ കണ്ടെത്തിയത്. ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു ചാത്തന്നൂര്‍ എസിപി ജവാഹര്‍ ജനാര്‍ദ് പറഞ്ഞു.
രണ്ടുപേര്‍ ആറ്റില്‍ ചാടിയെന്ന സംശയം സമീപവാസികള്‍ പോലീസിനെ അറിയിച്ചിരുന്നു. പാലത്തിനടുത്തു സ്റ്റാര്‍ട്ടാക്കിയ നിലയില്‍ സ്‌കൂട്ടറും കണ്ടെത്തി. മൊബൈല്‍ ഫോണ്‍, പാസ്‌പോര്‍ട്ട്, തിരിച്ചറിയല്‍ രേഖകള്‍, വിവാഹം രജിസ്‌ട്രേഷനു പണം അടച്ചതിന്റെ രസീത്, 3,000 രൂപ എന്നിവ സ്‌കൂട്ടറില്‍ നിന്നു കണ്ടെത്തിയിരുന്നു.
ചാത്തന്നൂര്‍ എസിപിയുടെ നേതൃത്വത്തില്‍ രാത്രി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സുറുമിയുടെ മകന്‍: വൈഷ്ണവ്. ഷംസുദീന്‍ - ഷെമീമ ദമ്പതികളുടെ മകളാണ് സുറുമി. പെയിന്റിങ് തൊഴിലാളിയാണു മനു. മനുവിന്റെ മാതാവ്: ലീല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Man and woman found dead in a river, News, Local-News, River, Suicide, Police, Dead Body, Kerala.
Keywords: Man and woman found dead in a river, News, Local-News, River, Suicide, Police, Dead Body, Kerala.
Powered by Info News For You

Comments
Post a Comment