പ്രശസ്ത സംവിധായകനും നിര്‍മാതാവുമായിരുന്ന തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: (www.kvartha.com 02.10.2018) പ്രശസ്ത സംവിധായകനും നിര്‍മാതാവുമായിരുന്ന തമ്പി കണ്ണന്താനം അന്തരിച്ചു. 64 വയസായിരുന്നു. അസുഖബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അന്ത്യം സംഭവിച്ചത്.

സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായിരുന്നു തമ്പി കണ്ണന്താനം. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് പ്രമുഖ പങ്ക് വഹിച്ച സംവിധായകനായിരുന്നു കണ്ണന്താനം.

Director Thampi Kannanthanam passes away, Kochi, News, Obituary, Dead, Cinema, Director, Kerala

പാസ്‌പോര്‍ട്ട് (1983), താവളം (1983), ആ നേരം അല്‍പദൂരം (1985), രാജാവിന്റെ മകന്‍ (1986), ഭൂമിയിലെ രാജാക്കന്മാര്‍ (1987), വഴിയോരക്കാഴ്ചകള്‍ (1987), ജന്മാന്തരം (1988), പുതിയ കരുക്കള്‍ (1989), ഇന്ദ്രജാലം (1990), നാടോടി (1992), ചുക്കാന്‍ (1994), മാന്ത്രികം (1995), മാസ്മരം (1997), ഹദ്–ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത്, ഒന്നാമന്‍ (2002), ഫ്രീഡം (2004) തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു. 15 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. മലയാള സിനിമാ ചരിത്രത്തിലെ തന്നെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നാണ് രാജാവിന്റെ മകന്‍. ചിത്രം നിര്‍മിച്ചതും തമ്പിയായിരുന്നു.

കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്തു കുടുംബത്തില്‍ ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ പുത്രനായി 1953 ഡിസംബര്‍ 11ന് ജനനം. കോട്ടയം എം സി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സെന്റ് ഡോമനിക് കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

ഭാര്യ കുഞ്ഞുമോള്‍, മക്കള്‍ ഐശ്വര്യ, ഐഞ്ചല്‍. ജോഷിയുടെ സഹായി ആയി മദ്രാസിലെ മോന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും സംവിധാനസഹായി ആവുകയും ചെയ്തു. 1983ല്‍ താവളം എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്.

ഹദ്-ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത് (2001) എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തു. മൂന്നു ചിത്രങ്ങള്‍ക്കു തിരക്കഥ നിര്‍വഹിച്ചു. അട്ടിമറി(1981), ഒലിവര്‍ ട്വിസ്റ്റ് (2007) തുടങ്ങിയ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. സംസ്‌കാരം ബുധനാഴ്ച കാഞ്ഞിരപ്പള്ളിയില്‍ നടക്കും.

മോഹന്‍ലാലിന്റെ മകന്‍ പ്രണവും അഭിനയ രംഗത്തേക്കെത്തുന്നതും 2001ല്‍ തമ്പി സംവിധാനം ചെയ്ത 'ഒന്നാമനി'ലൂടെയായിരുന്നു. 1980- 90 കാലഘട്ടത്തില്‍ ഒട്ടേറെ സൂപ്പര്‍ ഹിറ്റുകള്‍ തമ്പി കണ്ണന്താനത്തിന്റേതായി പുറത്തുവന്നു. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണു തിരക്കഥ രചിച്ച ചിത്രങ്ങള്‍. 2004ല്‍ പുറത്തിറങ്ങിയ 'ഫ്രീഡം' ആണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. അതിനു ശേഷം ചലച്ചിത്രരംഗത്തു സജീവമായിരുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Director Thampi Kannanthanam passes away, Kochi, News, Obituary, Dead, Cinema, Director, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?