ഹൈറേഞ്ചിലേക്കു സഞ്ചാരികള്‍ എത്തിത്തുടങ്ങി; തേക്കടിയില്‍ ബോട്ടിംഗ് ആരംഭിച്ചു
ഇടുക്കി:(www.kvartha.com 13/10/2018) കാലാവസ്ഥാ മുന്നറിയിപ്പിനേതുടര്‍ന്ന് നിര്‍ത്തിവച്ച ഹൈറേഞ്ചിലെ വിനോദസഞ്ചാര പരിപാടികള്‍ പുനരാരംഭിച്ചതോടെ വിനോദ സഞ്ചാര മേഖലകള്‍ ഉണര്‍ന്നു. ജില്ലാകളക്ടര്‍ നിരോധന ഉത്തരവ് പിന്‍വലിച്ചതോടെ തേക്കടി, ഗെവി, വാഗമണ്‍ തുടങ്ങി പ്രധാന വിനോദ കേന്ദ്രങ്ങള്‍ വീണ്ടും സജീവമായി. മഴയും മഞ്ഞും ആസ്വദിക്കാന്‍ ഹൈറേഞ്ചിലേക്ക് സഞ്ചാരികളും എത്തിത്തുടങ്ങി. തേക്കടിയില്‍ ബോട്ടിംഗ് ഏതാനും ദിവസത്തെ ഇടവേളയ്ക്കുശേഷം വീണ്ടും ആരംഭിച്ചു.
വിദേശികളും തദ്ദേശീയരുമായ സഞ്ചാരികള്‍ വാഗമണ്‍ തേക്കടി മൂന്നാര്‍ പാക്കേജിലാണ് കൂടുതലായും എത്തുന്നത്. വാഗമണ്‍ മൊട്ടക്കുന്നുകളുടേയും മലനിരകളുടേയും ഭംഗിയും കോടമഞ്ഞിന്റെ തണുപ്പും സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. തേക്കടിയാണ് പ്രധാന ഡസ്റ്റിനേഷന്‍. വനംവകുപ്പിന്റെ വിനോദസഞ്ചാര പരിപാടികളും കാനനഭംഗി ആസ്വദിച്ചുള്ള ബോട്ടിംഗും പ്രധാനമാണ്. തടാകത്തിലൂടെ മുളംചങ്ങാടത്തിലുള്ള ബാംബു റാഫ്റ്റിംഗ് സാഹസിക യാത്രികരുടെ പ്രധാന ഇനമാണ്.
തേക്കടി വനത്തിലെ മുള ഉപയോഗിച്ച് ആദിവാസികള്‍ നിര്‍മിക്കുന്ന ചങ്ങാടം നിയന്ത്രിക്കുന്നതും സഞ്ചാരികളെ വനത്തിനുള്ളില്‍ ട്രക്കിംഗിനായി കൊണ്ടുപോകുന്നതും വനംവകുപ്പിലെ ആദിവാസി വാച്ചര്‍മാരുടെ നേതൃത്വത്തിലാണ്. കാടിനെ അറിയുന്ന ഒരു ആദിവാസി വാച്ചറെങ്കിലും ഒരു സംഘത്തിന്റെ കൂടെയുണ്ടാകും എന്നത് തേക്കടിയിലെ പ്രത്യേകതയാണ്. സുരക്ഷിതത്വത്തിനും മികച്ച സേവനം നല്‍കുന്നതിനുമുള്ള വനംവകുപ്പിന്റെ പദ്ധതിയാണിത്.
വനത്തില്‍ ദിവസങ്ങള്‍ ടെന്റുകെട്ടി താമസിക്കുന്നതിനും സൗകര്യമുണ്ട്. ഭക്ഷണവും മറ്റു സൗകര്യങ്ങളും വനംവകുപ്പ് നല്‍കും. ആനച്ചാലില്‍ വനംവകുപ്പ് സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആദിവാസി ഊര് സന്ദര്‍ശനവും ആദിവാസികള്‍ നിര്‍മിക്കുന്ന ഉത്പന്നങ്ങളുടെ വിപണനവും ശ്രദ്ധേയമാണ്.
സ്വകാര്യ വ്യക്തികള്‍ നടത്തുന്ന കളരിപ്പയറ്റ് പ്രദര്‍ശനം, സ്‌പൈസ് സ്പാ സ്‌റ്റേഷന്‍ വിസിറ്റ്, അട്ടപ്പള്ളത്ത് ആരംഭിച്ച കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മികച്ച വിവിധ വിനോദ പരിപാടികളുള്ള റോസ് പാര്‍ക്ക് തുടങ്ങിയവ കുമളിയിലെത്തുന്ന സഞ്ചാരികള്‍ക്ക് മികച്ച അനുഭവമാണ്. വനത്തിലൂടെ ഗെവിയിലേക്കുള്ള യാത്രയും ഗെവിയിലെ താമസവും സഞ്ചാരികളുടെ മോഹംതന്നെയാണ്. ഇടുക്കി അഞ്ചുരുളി, കാല്‍വരിമൗണ്ട് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് ഇടുക്കി ജലാശയത്തിന്റെ പ്രകൃതിഭംഗി കാണുവാനും നിരവധി സഞ്ചാരികളാണെത്തുന്നത്. വരയാടും നീലക്കുറിഞ്ഞിയും പ്രകൃതി ഭംഗിയും കാലാവസ്ഥയും ഏറെ പ്രിയങ്കരമാക്കിയ സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയായ മൂന്നാറും സജീവമാകുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Idukki, Kerala, District Collector, Travelers reach at Idukki; Boating started

Powered by Info News For You

Comments
Post a Comment