മുത്തലാഖ് നിരോധിച്ചപ്പോള്‍ കോടതിവിധിയെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തവരാണ് ഇപ്പോള്‍ കോടതിവിധിക്കെതിരെ തെരുവിലിറങ്ങിയിരിക്കുന്നത്; ശബരിമലയിലെ ഭക്തരുടെ പ്രതിഷേധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂ ഡല്‍ഹി: (www.kvartha.com 17.10.2018) ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഭക്തരുടെ പ്രതിഷേധങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. മുത്തലാഖ് നിരോധിച്ചപ്പോള്‍ കോടതിവിധിയെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തവരാണ് ഇപ്പോള്‍ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതിവിധിക്കെതിരെ തെരുവിലിറങ്ങിയിരിക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.

'ശബരിമലയില്‍ സ്ത്രീപ്രവേശനത്തിനുള്ള വിലക്ക് പാരമ്പര്യത്തിന്റെ ഭാഗമാണെന്നാണ് സമരക്കാരുടെ വാദം. എന്നാല്‍ മുത്തലാഖും ഇത്തരമൊരു പാരമ്പര്യത്തിന്റെ ഭാഗമായിരുന്നു. മുത്തലാഖ് നിരോധിച്ചപ്പോള്‍ കോടതിവിധിയെ ഇരുകൈയ്യും നീട്ടി സ്വാഗതം ചെയ്തവരാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് കോടതി എടുത്തുകളഞ്ഞപ്പോള്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്' സ്വാമി പറഞ്ഞു. ഹിന്ദു നവോത്ഥാനവും ഹിന്ദു യഥാസ്ഥിതികവാദവും തമ്മിലുള്ള പോരാട്ടം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Pathanamthitta, News, Sabarimala, Sabarimala Temple, Court Order, Protest, Protesters, New Delhi, National, Hindus who applauded abolition of Triple Talaq are on streets protesting now, says Swamy


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?