കര്‍ഷകന്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍

കാസര്‍കോട്: (www.kasargodvartha.com 31.10.2018) കര്‍ഷകനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബേഡഡുക്ക ഒളിയത്തടുക്ക വട്ടന്‍തട്ടയിലെ പരേതനായ കുഞ്ഞമ്പുനായരുടെ മകന്‍ രാഘവന്‍ നായരെ (60)യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എരിഞ്ഞിപ്പുഴ പുഴയോരത്തിനു സമീപത്തെ മരക്കൊമ്പിലാണ് ചൊവ്വാഴ്ച വൈകുന്നേരം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവ്: കാര്‍ത്യായനി. ഭാര്യ: എ തങ്കമ്മ. മക്കള്‍: ജിതേഷ്, വിനീഷ്. മരുകള്‍: പവിത്ര (മടിക്കേരി). സഹോദരങ്ങള്‍: ഓമന, ബാലകൃഷ്ണന്‍, രാധ, മോഹനന്‍, മാധവന്‍. മികച്ച കര്‍ഷകനായ രാഘവന്‍ നായരുടെ മരണം നാടിനെ ഞെട്ടിച്ചു. പഞ്ചായത്ത് തലത്തില്‍ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. പ്രദേശത്ത് അംഗന്‍വാടി കെട്ടാനായി രാഘവന്‍ നായര്‍ തന്റെ സ്ഥലം നല്‍കി മാതൃകയായ വ്യക്തി കൂടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Hanged, Farmer found dead hanged
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?