ആഹാരസാധനങ്ങള്‍ മോശമാണെന്ന് പറഞ്ഞ് നടുറോഡില്‍ തര്‍ക്കിച്ച യുവതി വിവരമറിഞ്ഞെത്തിയ വനിതാ പോലീസിന്റെ കൈ കടിച്ചു പറിച്ചു; പ്രതിയെ ജയിലിലടച്ചു
തിരുവനന്തപുരം: (www.kvartha.com 14.10.2018) ആഹാരസാധനങ്ങള്‍ മോശമാണെന്ന് പറഞ്ഞ് നടുറോഡില്‍ തര്‍ക്കിച്ച യുവതി വിവരമറിഞ്ഞെത്തിയ വനിതാ പോലീസിന്റെ കൈ കടിച്ചു പറിച്ചു. പ്രതിയെ പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി. കോടതി യുവതിയെ റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല ശിവഗിരി ആല്‍ത്തറമൂട്ടിലാണ് സംഭവം.
ചാത്തന്നൂര്‍ കോതേരിമുക്ക് രോഹിണി നിവാസില്‍ നാസിയയെ (28)യാണ് പോലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ശിവഗിരി ആല്‍ത്തറമൂട്ടില്‍ ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്ന നബീസയുടെ പക്കല്‍ നിന്നും വാങ്ങിയ ആഹാരസാധനങ്ങളില്‍ കുറ്റം പറഞ്ഞാണ് വഴക്ക് തുടങ്ങിയത്. തുടര്‍ന്ന് സാധനങ്ങള്‍ വലിച്ചെറിയുകയും മറ്റു ചെയ്യുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇവരെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ വനിതാ പോലീസുകാരായ ഉഷ, അനുപമ എന്നിവരെ ആക്രമിച്ച് കൈകള്‍ കടിച്ചു പറിക്കുകയായിരുന്നു. ജീപ്പിന്റെ വാതില്‍ ചവിട്ടി തുറക്കാനും പ്രതി ശ്രമിച്ചു. റിമാന്‍ഡ് ചെയ്യാനായി മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കാന്‍ ജീപ്പില്‍ പോകവെയും പ്രതി വീണ്ടും പൊലീസുകാരിയെ ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് വിവരം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Thiruvananthapuram, Woman, Arrest, Police, Remanded, Crime, Woman attack police officer; arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment