മിണ്ടാപ്രാണികളോടുള്ള ക്രൂരത കൂടുന്നു; താറാവിന്റെ ചുണ്ടില്‍ അടയാളം ഇടുന്നത് ചുട്ടുപഴുത്ത കമ്പി കുത്തി

ഹരിപ്പാട്: (www.kvartha.com 08.10.2018) കുട്ടനാട്ടില്‍ പക്ഷിപ്പനി വ്യാപകമായപ്പോള്‍ താറാവുകളെ പെട്രോളൊഴിച്ചും, വിറകുകള്‍ കൂട്ടി മണ്ണെണ്ണയൊഴിച്ചും ജീവനോടെ കത്തിച്ച് കൊന്നൊടുക്കിയ അവസരത്തില്‍ പക്ഷി സ്‌നേഹികളും മറ്റും പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ താറാവുകര്‍ഷകര്‍ താറാവിനോട് ചെയ്യുന്ന കൊടും ക്രൂരത പക്ഷി സ്‌നേഹികളോ, മൃഗസ്‌നേഹികളോ, പ്രകൃതി സ്‌നേഹികളോ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്.

ചുട്ടുപഴുപ്പിച്ച കമ്പി മിനിറ്റുകളോളം അമര്‍ത്തി താറാവിന്റെ ചുണ്ടില്‍വെച്ച് അടയാളപ്പെടുത്തുന്നത് സര്‍വസാധാരണമാണിവിടങ്ങളില്‍. കൂട്ടംതെറ്റി മറ്റ് താറാവിന്റെ കൂട്ടത്തില്‍ ചെല്ലാതിരിക്കാനാണ് ഈ ക്രൂരത കാണിക്കുന്നത്. ഒരു മാസം പ്രായമാകുമ്പോള്‍ തന്നെ കമ്പിയുടെ പ്രയോഗം തുടങ്ങും കാലക്രമേണ ഈ അടയാളം മാഞ്ഞുപോകുമ്പോള്‍ അടയാളപ്പെടുത്തുന്നതിന്റെ ഭാഗമായി ചുട്ടുപഴുത്ത കമ്പി വീണ്ടും പ്രയോഗിക്കാന്‍ തുടങ്ങും.

Duck Farmers cruelty, Farmers, News, Local-News, Protesters, Threatened, Kerala

അടയാളപ്പെടുത്തലിന് ശേഷം പ്രാണരക്ഷാര്‍ത്ഥം താറാവുകള്‍ തൊട്ടടുത്തുള്ള ജലാശയങ്ങളിലോ, പുല്‍ചെടികളിലോ ചുണ്ട് വെച്ചാണ് വേദനയില്‍ നിന്നും അല്പമെങ്കിലും ശമനം തേടുന്നത്. മുമ്പൊക്കെ വിറക് കൂട്ടി തീയിട്ടാണ് കമ്പി പഴുപ്പിച്ചിരുന്നതെങ്കില്‍ ഇന്ന് ഗ്യാസ് സ്റ്റൗവിന്റെ സഹായത്തോടെയാണ് കമ്പി പഴുപ്പിക്കുന്നത്.

പ്രാദേശിക താറാവ് കര്‍ഷകര്‍ ഒത്തുകൂടിയാണ് കമ്പി പ്രയോഗത്തിനുള്ള തീരുമാനമെടുക്കുന്നത്. ഓരോ കര്‍ഷകന്റെ താറാവുകള്‍ക്കും പ്രത്യേക രീതിയിലുള്ള അടയാളങ്ങളാണ് . ആയിരം താറാവു മുതല്‍ അയ്യായിരം താറാവുവരെയുള്ള കര്‍ഷകരാണ് ഇവിടങ്ങളിലുള്ളത്. ഈ അടയാളപ്പെടുത്തലുകള്‍ക്ക് ശേഷം ദിവസങ്ങളോളം തീറ്റയെടുക്കാനും അതുപോലെ മുട്ട ഇടാനും താറാവിന് കഴിയില്ല.

മിക്ക താറാവുകളും ചത്തുപോകാനും സാധ്യതയുണ്ടെന്നും കര്‍ഷകര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. പക്ഷിപ്പനി, പാസ്റ്റര്‍ല രോഗവും, മറ്റ് അജ്ഞാതരോഗവും ബാധിച്ച് ലക്ഷകണക്കിന് താറാവുകള്‍ ചത്തൊടുങ്ങി. കുട്ടനാടന്‍ താറാവുകള്‍ക്ക് വംശനാശഭീഷണിനേരിടുമ്പോള്‍ താറാവുകളോട് ഈ കൊടും ക്രൂരത കാണിക്കുന്ന കര്‍ഷകര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കണം.

അടയാളപ്പെടുത്താന്‍ വെള്ളത്തിലും ലയിക്കാത്ത പെയിന്റ് സുലഭമായി ലഭിക്കുമെന്നിരിക്കെ മിണ്ടാപ്രാണികളോടുള്ള കൊടുംക്രൂരത അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാകുകയാണ് .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Duck Farmers cruelty, Farmers, News, Local-News, Protesters, Threatened, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?