ശബരിമലയിലെ മാധ്യമവേട്ട: പരാക്രമം സ്ത്രീകളോടല്ല വേണ്ടതെന്ന് ബിജെപി നേതാക്കള്‍ അണികളെ പഠിപ്പിക്കണം, നേതൃത്വം നല്‍കിയ നേതാക്കള്‍ മാധ്യമങ്ങളോട് മാപ്പ് പറയണം; സമീപചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവേട്ടയ്‌ക്കെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ആഹ്വാനവുമായി യൂണിയന്‍
തിരുവനന്തപുരം: (www.kvartha.com 17.10.2018) ശബരിമലയില്‍ റിപോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി യൂണിയന്‍ രംഗത്ത്. സമീപചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവേട്ടയാണിതെന്നും മാധ്യമങ്ങള്‍ക്കെതിരെ ആക്രമം അഴിച്ചുവിട്ടവരെ എത്രയും പിടികൂടണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളെ വേട്ടയാടുന്ന സംഘപരിവാറിന്റെ ഭ്രാന്തന്‍ നടപടികള്‍ ജനാധപത്യകേരളത്തിന് നാണക്കേടായി മാറിയിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു.
സമീപകാല കേരള ചരിത്രത്തിലെ ഏറ്റവും വലിയ മാധ്യമവേട്ടയാണ് ബുധനാഴ്ച നിലയ്ക്കലിലും പമ്പയിലുമായി നടന്നത്. നിരവധി ദേശീയ മാധ്യമങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ ഭികരമായി ആക്രമിക്കപ്പെട്ടു. ദി ന്യൂസ് മിനുട്ടിന്റെ ലേഖിക സരിത ബാലന്‍, റിപ്പബ്ലിക് ടിവിയുടെ പ്രതിനിധി പൂജ പ്രസന്ന, എന്‍ഡിടിവി റിപ്പോര്‍ട്ടര്‍ സ്‌നേഹ കോശി, ആജ് തക്, ന്യൂസ് 24 എന്നിവയുടെ പ്രതിനിധികളായ വനിതകള്‍ എന്നിവര്‍ കയ്യേറ്റത്തിനും കല്ലേറിനും ഇരയായി. പരാക്രമം സ്ത്രീകളോടല്ല വേണ്ടതെന്ന് ബിജെപി നേതാക്കള്‍ അനുയായികളെ പഠിപ്പിക്കേണ്ടതുണ്ട്. സമരത്തിന് നേതൃത്വം നല്‍കിയ ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് മാപ്പ് പറയണം. യൂണിയന്‍ ആവശ്യപ്പെട്ടു.
റിപ്പബ്ലിക് ടിവി, ഏഷ്യാനെറ്റ്, മനോരമ ന്യൂസ്, ന്യൂസ് 18, മാതൃഭൂമി ചാനല്‍, മാധ്യമം ദിനപ്പത്രം എന്നിവയുടെ വാഹനവും റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്യാമറയും തകര്‍ക്കപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവി പ്രതിനിധിയുടെ കൈ ഒടിച്ചു. മാതൃഭൂമി പ്രതിനിധികളായ കെ ബി ശ്രീധരനും അഭിലാഷിനും കല്ലേറില്‍ പരിക്കേറ്റു. നിലയ്ക്കലിലും പമ്പയിലും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയായിരുന്നു അക്രമം മുഴുവന്‍ കേന്ദ്രീകരിച്ചത്. വനിതാ റിപ്പോര്‍ട്ടര്‍മാര്‍ പോലും ആക്രമിക്കപ്പെട്ടിട്ടും പോലീസ് ഇതില്‍ ഇടപെടാന്‍ തയ്യാറാകാതെ അവസാനനിമിഷം വരെ കാത്തുനിന്നത് അപലപനീയമാണ്. നിലയ്ക്കലില്‍ നിന്നും മടങ്ങിയ മാധ്യമസംഘം ആക്രമിക്കപ്പെട്ടു. തേജസ് ഫോട്ടോഗ്രാഫര്‍ യൂനൂസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റു. നിലക്കലിലും പമ്പയിലും നരനായാട്ട് എന്ന് ആരോപിക്കുന്ന പി സി ജോര്‍ജിനെ പോലുള്ളവര്‍ ഈ മാധ്യമനായാട്ടിനെപ്പറ്റി മിണ്ടാത്തത് എന്തുകൊണ്ടാണ്?
തങ്ങള്‍ പറയുന്നത് മാത്രം റിപ്പോര്‍ട്ട് ചെയ്യണം എന്ന് ആക്രോശിച്ച അക്രമികള്‍ സത്യത്തെ ഭയക്കുന്നവരാണ്. അവര്‍ക്ക് നേതൃത്വം നല്‍കുന്നവര്‍ ഏത് വിശ്വാസത്തെയാണ് സംരക്ഷിക്കാന്‍ പോകുന്നത്. മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാനും ഭയപ്പെടുത്തി പിന്‍മാറ്റാനും ശ്രമിക്കുന്നത് വൃഥാ വ്യായാമമാണ്.
അക്രമികളെ പിടികൂടുമെന്ന് പറയുന്ന പോലീസ് അക്രമം തടയാന്‍ തക്കസമയത്ത് ഇടപെടാതിരുന്നത് ഏറ്റവും അപലപനീയമാണ്. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചവരെ മുഴുവന്‍ അടുത്ത ദിവസം തന്നെ അറസ്റ്റു ചെയ്യുമെന്നും അടുത്ത ദിവസങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തുമെന്നുമുള്ള ഡിജിപിയുടെ പ്രസ്താവനയും അക്രമികളെ വിടില്ലെന്ന മന്ത്രി ഇ പി ജയരാജന്റെയും കടകംപളളി സുരേന്ദ്രന്റെയും പ്രഖ്യാപനവും സ്വാഗതം ചെയ്യുന്നു. അത് അക്ഷരാര്‍ഥത്തില്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
മാധ്യമനായാട്ടിനെതിരെ എല്ലാ ജില്ലകളിലും കെ യു ഡബ്ല്യു ജെയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങളും പൊതുയോഗവും സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി സി നാരായണനും പ്രസിഡണ്ട് കമാല്‍ വരദൂറും അറിയിച്ചു.
Photo Credit: www.deshabhimani.com

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Sabarimala, Sabarimala Temple, News, Trending, Journalist, Sabarimala: KUWJ protest on attack against media workers

Powered by Info News For You

Comments
Post a Comment