ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; വാതക ചോര്‍ച്ചയില്ല
പയ്യന്നൂര്‍:(www.kvartha.com 17/10/2018) ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു. വാതക ചോര്‍ച്ചയില്ല. മംഗളൂരുവില്‍ നിന്നും ഗ്യാസുമായി വരികയായിരുന്ന ടാങ്കറാണ് വെള്ളൂര്‍ ഹൈസ്‌കൂളിന് സമീപം മറിഞ്ഞത്. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്.
നിയന്ത്രണംവിട്ട ടാങ്കര്‍ റോഡരികിലെ വൈദ്യുത പോസ്റ്റിടിച്ച് തകര്‍ത്ത ശേഷം റോഡിന് കുറുകെ മറിയുകയായിരുന്നു. ടാങ്കറിന്റെ പിന്‍ചക്രമുള്‍പ്പെടെയുള്ള ഭാഗം ചേസിസുമായി ബന്ധിപ്പിക്കുന്ന വെല്‍ഡിംഗ് അടര്‍ന്നതാണ് അപകട കാരണമായത്.
അപകടത്തില്‍ സേലം സ്വദേശിയായ ഡ്രൈവര്‍ സതീഷിന് (26) പരിക്കേറ്റു. ഇയാളെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ മാത്രമാണ് ടാങ്കറിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Keywords: News, Payyannur, Kerala, Injured, Police, Gas tanker accident in NH

മംഗളൂരു ഓയില്‍ റിഫൈനറിയില്‍ നിന്നുള്ള വിദഗ്ദര്‍ സംഭവ സ്ഥലത്തെത്തി വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റാനുള്ള നടപടി തുടങ്ങി. ഇതിന് ശേഷമേ മറിഞ്ഞ ടാങ്കര്‍ ഉയര്‍ത്താന്‍ സാധിക്കുകയുള്ളൂ.
Keywords: News, Payyannur, Kerala, Injured, Police, Gas tanker accident in NH
Powered by Info News For You

Comments
Post a Comment