ശബരിമലയില്‍ സ്ഥിതി ഗുരുതരം; തന്ത്രികള്‍ പൂജ നിറുത്തിവച്ചതിന് പിന്നാലെ പോലീസ് മേധാവിയെ വിളിച്ചുവരുത്തി ഗവര്‍ണറുടെ കൂടിക്കാഴ്ച

തിരുവനന്തപുരം: (www.kvartha.com 19.10.2018) ശബരിമലയിലേക്ക് പോലീസ് സുരക്ഷയില്‍ യുവതികളെ എത്തിച്ചതില്‍ പ്രതിഷേധിച്ച് തന്ത്രികള്‍ പൂജ നിറുത്തിവച്ചതിന് പിന്നാലെ തിരുവനന്തപുരത്ത് നിര്‍ണായക കൂടിക്കാഴ്ചകള്‍. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ് റയെ വിളിച്ചുവരുത്തിയ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം കൂടിക്കാഴ്ച നടത്തുകയാണ്.

ശബരിമല വിഷയത്തില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ എന്തൊക്കെയാണെന്ന് അറിയുന്നതിനാണ് ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയത്. ഇരുവരും അരമണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ശബരിമലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് തുടര്‍ നടപടികള്‍ എന്തൊക്കെയാണ് സ്വീകരിക്കുകയെന്ന് ഗവര്‍ണര്‍ ആരാഞ്ഞു. ക്രമസമാധാനം പാലിക്കപ്പെടുന്നുവെന്ന കാര്യം ഉറപ്പുവരുത്തണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചതായാണ് സൂചന.

Governor meet DGP on Sabarimala issue, Thiruvananthapuram, News, Religion, Trending, Meeting, Clash, Politics, Sabarimala Temple, Kerala

അതിനിടെ എ.കെ.ജി സെന്ററില്‍ കൂടിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലേക്ക് വിളിച്ചു വരുത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചര്‍ച്ച നടത്തുകയാണ്. നിലവിലെ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നതിനും ഇനി സ്വീകരിക്കണ്ട നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് രണ്ട് കൂടിക്കാഴ്ചകളും നടക്കുന്നത്.

അതേസമയം, പോലീസ് സംരക്ഷണയില്‍ ശബരമലയിലേക്ക് തിരിച്ച യുവതികള്‍ ഇപ്പോഴും നടപ്പന്തലില്‍ തുടരുകയാണ്. യുവതികളുമായും പ്രതിഷേധക്കാരുമായും ഇപ്പോഴും പോലീസ് ചര്‍ച്ച നടത്തുകയാണ്. യുവതികള്‍ എത്രയും വേഗം നടപ്പന്തലില്‍ നിന്നും പിന്മാറണമെന്നും ഇല്ലെങ്കില്‍ ശ്രീകോവില്‍ അടച്ചിട്ട് പ്രതിഷേധിക്കുമെന്നാണ് തന്ത്രിമാരുടെ നിലപാട്. അവിശ്വാസികള്‍ കയറി അശുദ്ധമാക്കിയ ശബരിമലയിലെ പുണ്യഭൂമി പുണ്യാഹം തളിച്ച് ശുദ്ധികലശം നടത്തണമെന്നും തന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Governor meet DGP on Sabarimala issue, Thiruvananthapuram, News, Religion, Trending, Meeting, Clash, Politics, Sabarimala Temple, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?