തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ അഭിഭാഷകനുമായി കൂടിയാലോചന നടത്തും; വിജയ സാധ്യതയുള്ളതിനാല്‍ ഹര്‍ജി പിന്‍വലിക്കാന്‍ നിലവില്‍ സാഹചര്യമില്ലെന്ന് കെ സുരേന്ദ്രന്‍

കാസര്‍കോട്: (www.kasargodvartha.com 24.10.2018) തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിക്കുന്ന കാര്യത്തില്‍ അഭിഭാഷകനുമായി കൂടിയാലോചന നടത്തുമെന്നും ഇതിനു ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈകൊള്ളുകയുള്ളൂവെന്ന് അന്തരിച്ച പി ബി അബ്ദുര്‍ റസാഖിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്ത് ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
K Surendran on Election Petition, K.Surendran, BJP, by-election, kasaragod, Manjeshwaram, news, Top-Headlines

വിജയ സാധ്യതയുള്ളതിനാല്‍ ഹര്‍ജി പിന്‍വലിക്കേണ്ട സാഹചര്യം നിലവിലില്ല. ഹര്‍ജിയില്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ കോടതിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ബി ജെ പി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ പി ബി അബ്ദുര്‍ റസാഖിനെതിരെ നല്‍കിയിട്ടുള്ള തിരഞ്ഞെടുപ്പ് ഹര്‍ജി പിന്‍വലിച്ച് ജനങ്ങളെ സമീപിക്കാനാണ് തയ്യാറാകേണ്ടതെന്ന് യു ഡി എഫും എല്‍ ഡി എഫും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ സുരേന്ദ്രന് ഒരു തരത്തിലും വിജയമുണ്ടാകില്ലെന്ന് യു ഡി എഫ് കേന്ദ്രങ്ങള്‍ പറയുന്നു.

കള്ളപ്പരാതിയാണ് നല്‍കിയിട്ടുള്ളത്. മരിച്ചവരാണെന്ന് പറഞ്ഞ് ജീവിച്ചിരിക്കുന്നവരെ വരെ കോടതി കയറ്റുകയാണ് ചെയ്തതെന്നും യു ഡി എഫ് കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: K Surendran on Election Petition, K.Surendran, BJP, by-election, kasaragod, Manjeshwaram, news, Top-Headlines
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?