ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് കണ്ടക്ടറെ ഒരു സംഘം മര്‍ദിച്ചു; ജീവനക്കാര്‍ റൂട്ടില്‍ ബസോട്ടം നിര്‍ത്തിവെച്ചു

വിദ്യാനഗര്‍: (www.kasargodvartha.com 13.10.2018) ബസില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നില്ലെന്നാരോപിച്ച് കണ്ടക്ടറെ ഒരു സംഘം മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് മറ്റു ബസ് ജീവനക്കാര്‍ റൂട്ടില്‍ ബസോട്ടം നിര്‍ത്തിവെച്ചു. കാസര്‍കോട്- മുണ്ട്യത്തടുക്ക റൂട്ടിലാണ് ശനിയാഴ്ച ബസോട്ടം നിര്‍ത്തിവെച്ചത്. ഈ റൂട്ടില്‍ ഓടുന്ന ദുര്‍ഗ ദേവി ബസ് കണ്ടക്ടര്‍ ബേള ചുക്കിനടുക്കയിലെ നോയല്‍ മൊന്തേരോ (36) ആണ് മര്‍ദനത്തിനിരയായത്.

പരിക്കേറ്റ നോയലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. നോയലിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട്- മുണ്ട്യത്തടുക്ക റൂട്ടിലോടുന്ന എട്ടു ബസുകളാണ് ഓട്ടം നിര്‍ത്തിവെച്ചത്. ഇതുമൂലം യാത്രക്കാര്‍ ദുരിതത്തിലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Bus Conductor assaulted by gang, Vidya Nagar, kasaragod, Bus, conductor, Assault, Protest.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?