വിവാഹ ആഭാസ ഘോഷയാത്ര വീണ്ടും; കോലം കെട്ടിയ യുവാക്കള്‍ മണിക്കൂറുകളോളം വാഹന ഗതാഗതം സ്തംഭിപ്പിച്ചു

ഉപ്പള: (www.kasargodvartha.com 15.10.2018) വിവാഹ ആഭാസ ഘോഷയാത്ര വീണ്ടും അരങ്ങേറി. കോലം കെട്ടിയ യുവാക്കള്‍ മണിക്കൂറുകളോളം വാഹന ഗതാഗതം സ്തംഭിപ്പിച്ചു. ഉപ്പളയ്ക്ക് സമീപമാണ് സംഭവം. വരന്റെയും വീട്ടുകാരുടെയും വാക്ക് അവഗണിച്ചാണ് വരന്റെ കൂട്ടുകാര്‍ രംഗം കൊഴുപ്പിച്ചത്. മണിക്കൂറുകളോളം റോഡ് ഗതാഗതം തടസ്സപ്പെടുത്തിയും കോലം കെട്ടി ആടിയുമാണ് കൂടെയുള്ളവര്‍ പ്രദേശത്തുകാരുടെ സല്‍പ്പേരിനു കളങ്കം വരുത്തിയത്.

സൈക്കിളില്‍ പോകുന്നവനെ പോലും പിടിച്ചു ഫൈന്‍ അടപ്പിക്കുന്ന പോലീസ് ഇത്തരം ആഭാസങ്ങള്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്ന് നാട്ടുകാര്‍ പറയുന്നത്. നാടിനു തന്നെ ചീത്തപ്പേരുണ്ടാക്കിയ ഈ സംഭവത്തില്‍ ശക്തമായ നടപടി വേണമെന്നും, ഇത്തരം ആഭാസങ്ങള്‍ ആവര്‍ത്തിക്കപെടാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ എടുക്കണമെന്നും നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടു. ഇത്തരം ഹീന കൃത്യം ചെയ്യുന്നവരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നതടക്കമുള്ള തീരുമാനം ആരുടെ ഭാഗത്തുനിന്നുണ്ടായാലും തങ്ങള്‍ അംഗീകരിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Uppala, Youth, Top-Headlines, Wedding Procession blocks traffic in Uppala
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?