ഒടിപി നമ്പര്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്നും തട്ടിയ അരലക്ഷം രൂപ പോലീസും സൈബര്‍ സെല്ലും ചേര്‍ന്ന് ബാങ്ക് അധികൃതരുടെ സഹായത്തോടെ ഇടപാട് മരവിപ്പിച്ച് തിരിച്ചുപിടിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 11.10.2018) ഗൃഹനാഥനില്‍ നിന്നും ഒ ടി പി നമ്പര്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കി അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 49,999 രൂപ തട്ടിയെടുത്ത സംഭവത്തില്‍ പോലീസും സൈബര്‍ സെല്ലും ബാങ്കുമായി നടത്തിയ ശ്രമത്തിനൊടുവില്‍ ഇടപാട് മരവിപ്പിച്ച് പണം നഷ്ടപ്പെട്ടയാളുടെ അക്കൗണ്ടില്‍ തന്നെ ക്രെഡിറ്റ് ചെയ്തു കൊടുത്തു. ഉപ്പള ഫിര്‍ദൗസ് നഗര്‍ ഇബ്രാഹിം ക്വാട്ടേജിലെ ഷെയ്ഖ് അലി (60)യുടെ എസ്ബിഐയുടെ അക്കൗണ്ടില്‍ നിന്നുമാണ് പണം തട്ടിയെടുത്തത്.
Manjeshwaram, Kasaragod, News, Bank, Complaint, Old age man phished; 49,999 Rs returned with help of police and cyber cell

ഇയാളുടെ മൊബെല്‍ നമ്പറിലേക്ക് അജ്ഞാതന്‍ വിളിച്ച് ഒടിപി നമ്പര്‍ കൈക്കലാക്കുകയായിരുന്നു. അല്‍പ്പസമയത്തിനകം തന്നെ ഇയാളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു. ഉടന്‍ തന്നെ ഇയാള്‍ പരാതിയുമായി മഞ്ചേശ്വരം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് തന്നെ സൈബര്‍ സെല്ലിന്റെ സഹായവും തേടി. പിന്നീട് ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ ശ്രമത്തിനിടയിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടതിനാല്‍ മറ്റൊരു അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെട്ട തുക മരവിപ്പിച്ചത്. പിന്നീട് തുക ഷെയ്ഖ് അലിയുടെ അക്കൗണ്ടിലേക്ക് തന്നെ മാറ്റി കൊടുക്കുകയായിരുന്നുവെന്ന് സംഭവത്തെ കുറിച്ച് അന്വേഷിച്ച മഞ്ചേശ്വരം എസ്‌ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Manjeshwaram, Kasaragod, News, Bank, Complaint, Old age man phished; 49,999 Rs returned with help of police and cyber cell  
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?