പോളി ചുവന്നു; കാസര്‍കോട്ട് മൂന്നിടത്തും എസ്എഫ്‌ഐ

കാഞ്ഞങ്ങാട്: (www.kasargodvartha.com 12.10.2018) പോളിടെക്‌നിക് കോളജുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. കാസര്‍കോട് ജില്ലയിലെ മൂന്ന് കോളജിലും തിളക്കമാര്‍ന്ന വിജയം നേടി എസ്എഫ്‌ഐ വെന്നിക്കൊടി പാറിച്ചു. സമരോത്സുകമായ മതനിരപേക്ഷത, സമരസപ്പെടാത്ത വിദ്യാര്‍ഥിത്വം എന്ന മുദ്രാവാക്യവുമായാണ് എസ്എഫ്‌ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.

പെരിയ പോളിയില്‍ മുഴുവന്‍ സീറ്റിലും എതിരില്ലാതെയാണ് എസ്എഫ്‌ഐ സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. കാഞ്ഞങ്ങാട് നിത്യാനന്ദ പോളിയില്‍ 12ല്‍ എട്ട് മൈനര്‍ സീറ്റിലും ആകെയുള്ള ഏഴ് മേജര്‍ സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. എബിവിപി - യുഡിഎസ്എഫ് സ്ഥാനാര്‍ഥികളെയാണ് പരാജയപ്പെടുത്തിയത്.


തൃക്കരിപ്പൂര്‍ നായനാര്‍ സ്മാരക പോളിയില്‍ മുഴുവന്‍ സീറ്റും എസ്എഫ്‌ഐ കരസ്ഥമാക്കി.

പെരിയ പോളിയില്‍ എം അജിത്തും എസ്എന്‍ പോളിയില്‍ കെ ജിത്തുവും ചെയര്‍മാന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. തൃക്കരിപ്പൂര്‍ പോളിയില്‍ എം ടി ആനി ട്രീസ ചെയര്‍പേഴ്‌സണായി.

മറ്റു ഭാരവാഹികള്‍

പെരിയ പോളി: ശരത്ത്മുകുന്ദന്‍ (വൈസ് ചെയര്‍മാന്‍), കെ ആര്‍ മാളവിക (ലേഡി വൈസ് ചെയര്‍മാന്‍), സി കെ ശ്രീഹരി (ജനറല്‍ സെക്രട്ടറി), കെ വി സജിന്‍ ദാസ് (പിയുസി), സനല്‍ രാജ് (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി), കെ വി അനൂപ് (മാഗസിന്‍ എഡിറ്റര്‍).

എസ്എന്‍ പോളി: ടി വി അക്ഷയ് (വൈസ് ചെയര്‍മാന്‍), കെ വി കാവ്യ (ലേഡി വൈസ് ചെയര്‍മാന്‍), എം നിതിന്‍കുമാര്‍ (ജനറല്‍ സെക്രട്ടറി), കെ വി ചൈത്ര (പിയുസി), എ വിഷ്ണു (മാഗസിന്‍ എഡിറ്റര്‍), അദൈ്വത് എസ് നായര്‍ (ആര്‍ട്‌സ് ക്ലബ് സെക്രട്ടറി).

തൃക്കരിപ്പൂര്‍ പോളി: എം കെ സുജിത്ത് (ജനറല്‍ സെക്രട്ടറി), ജെ ജിതിന്‍രാജ്  (വൈസ്‌ചെയര്‍മാന്‍), കെ സ്‌നേഹ (ലേഡി വൈസ് ചെയര്‍പേഴ്‌സണ്‍), പി പ്രവീണ്‍കുമാര്‍ (പിയുസി), കെ കൃഷ്ണപ്രിയ (ആര്‍ട്‌സ്‌ക്ലബ് സെക്രട്ടറി), പി ഹരിപ്രസാദ് (മാഗസിന്‍ എഡിറ്റര്‍).

വിജയികളെ ആനയിച്ച് കാഞ്ഞങ്ങാട് നഗരത്തില്‍ പ്രകടനം നടന്നു. പൊതുയോഗത്തില്‍ എം സ്റ്റാലിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് എം വി രതീഷ് ഉദ്ഘാടനം ചെയ്തു. ടി ഷിജിത, കെ ശില്‍പ, അഖില്‍ ബാലകൃഷ്ണന്‍, പി വി ആദര്‍ശ് എന്നിവര്‍ സംസാരിച്ചു. കെ ജയനാരായണന്‍ സ്വാഗതം പറഞ്ഞു.

നടക്കാവിലും ആഹ്ലാദപ്രകടനം നടന്നു. ജില്ലാസെക്രട്ടറി ശ്രീജിത്ത് രവീന്ദ്രന്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ടി വി ഷിബിന്‍ അധ്യക്ഷത വഹിച്ചു. കെ വി യദു, വി പി അഭിജിത്ത്, കെ അതുല്‍, പി വൈശാഖ്, ടി വി അമല്‍ എന്നിവര്‍ സംസാരിച്ചു. കെ അഭിരാം സ്വാഗതം പറഞ്ഞു. എസ്എഫ്‌ഐ സ്ഥാനാര്‍ഥികളെ വിജയിപ്പിച്ച മുഴുവന്‍ വിദ്യാര്‍ഥികളെയും ജില്ലാസെക്രട്ടറിയറ്റ് അഭിവാദ്യം ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, SFI, Kasaragod, News, Poly Technic College, Poly election: SFI won 3 out of 3 colleges in Kasargod


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?