പ്രശ്‌നക്കാര്‍ അന്യമതക്കാരും അവിശ്വാസികളും; ശബരിമലയെ തകര്‍ക്കാന്‍ ഗൂഢാലോചന; വേണ്ടി വന്നാല്‍ നിയമം കൈയ്യിലെടുക്കുമെന്ന് കെ സുരേന്ദ്രന്‍
കോഴിക്കോട്: (www.kvartha.com 19.10.2018) ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കുന്നത് അന്യമതക്കാരും അവിശ്വാസികളുമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. ശബരിമലയിലെ ആചാരങ്ങള്‍ ലംഘിക്കാന്‍ സര്‍ക്കാരും പോലീസും ശ്രമിച്ചാല്‍ സ്വാഭാവിക തിരിച്ചടിയുണ്ടാകുമെന്നും ഇത്തരം നീക്കങ്ങള്‍ നടത്തി ശബരിമലയെ തകര്‍ക്കാന്‍ ശ്രമമുണ്ടായാല്‍, വേണ്ടിവന്നാല്‍ നിയമം കൈയിലെടുക്കുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ശബരിമലയെ തകര്‍ക്കാന്‍ ഗൂഢാലോചനയുണ്ട്, ഇതുവരെ പ്രശ്‌നത്തില്‍ സമാധാനപരമായ നിലപാടായിരുന്നു ബിജെപി സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. യുവതികളെ ശബരിമലയില്‍ കയറ്റാന്‍ സര്‍ക്കാരാണു ഗൂഢാലോചന നടത്തിയതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ച സംഭവിച്ചതായും അതിനു സിപിഎം വില കൊടുക്കേണ്ടിവരുമെന്നും അദ്ദേഹം അറിയിച്ചു.
മല കയറാനെത്തിയ യുവതികള്‍ക്കു പോലീസിന്റെ യൂണിഫോം നല്‍കിയതിനെപ്പറ്റി മുഖ്യമന്ത്രി പറയണം. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷമാണ് മല കയറാനെത്തിയതെന്നാണ് യുവതിക്കൊപ്പം എത്തിയ ആള്‍ പറഞ്ഞത്. ഇതു ഗൂഢാലോചനയുടെ തെളിവാണ്. അന്യമതക്കാരും അവിശ്വാസികളും എന്തിനാണ് ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്നു ചോദിച്ച അദ്ദേഹം ഇത്തരം പ്രവണതകള്‍ തടയണമെന്നും അഭിപ്രായപ്പെട്ടു.
മാധ്യമങ്ങള്‍ പ്രകോപനമുണ്ടാക്കിയതു കൊണ്ടാണ് മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റത്. എന്തിനാണ് ഹൈദരാബാദില്‍ നിന്നും ലഖ്‌നൗവില്‍ നിന്നും മാധ്യമപ്രവര്‍ത്തകരെ എത്തിച്ചത്? ഇവിടെയുള്ള വനിതാ മാധ്യമപ്രവര്‍ത്തകര്‍ എന്താണു ശബരിമലയില്‍ കയറാത്തത്? സര്‍ക്കാരും മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ചേര്‍ന്നുള്ള തന്ത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനം സാധ്യമാക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞദിവസം പമ്പ പോലീസ് സ്‌റ്റേഷനില്‍ യുവതികള്‍ എത്തിയ വിവരം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിഞ്ഞിരുന്നു. എന്നിട്ട് ഇപ്പോള്‍ അദ്ദേഹം നാടകം കളിക്കുകയാണ്. ഇത്തരത്തില്‍ നുണ പറയാന്‍ ശ്രമിച്ചാല്‍ കടകംപള്ളിയെ ബി.ജെ.പി പ്രവര്‍ത്തകര്‍ തെരുവില്‍ ഇറങ്ങാന്‍ സമ്മതിക്കില്ല.
ആചാരങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ചാല്‍ നിയമം കയ്യിലെടുത്ത് തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹിന്ദുക്കളുടെ ക്ഷേത്രത്തില്‍ രഹ്‌നാ ഫാത്ത്വിമയ്‌ക്കെന്താ കാര്യമെന്നും സുരേന്ദ്രന്‍ ചോദിച്ചു. മുസ്ലിങ്ങളുടെ പ്രശ്‌നം വന്നപ്പോള്‍ ഏതെങ്കിലും ഹിന്ദു മത വിശ്വാസികള്‍ അതില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: We will fail to obey law if anyone tries to destroy Sabarimala: K Surendran, Kozhikode, News, Religion, Trending, Sabarimala Temple, Police, Politics, Criticism, BJP, Kerala.

Powered by Info News For You

Comments
Post a Comment