ആരോഗ്യമേഖലയില്‍ സ്റ്റാര്‍ട്ടപ്പ് സാധ്യതകളുമായി ഡോക്ടര്‍മാരുടെ സംഘം
കൊച്ചി: (www.kasargodvartha.com 12.10.2018) കേരളത്തില്‍ ആരോഗ്യമേഖലയിലും വേണ്ടുവോളം സ്റ്റാര്‍ട്ടപ്പുകളാകാമെന്നു വ്യക്തമാക്കി അവയുടെ സാധ്യതകള്‍ പങ്കുവച്ച് ഡോക്ടര്‍മാരുടെ സംഘം കളമശ്ശേരിയിലെ മേക്കര്‍വില്ലേജില്‍ സന്ദര്‍ശനം നടത്തി. ലോകത്ത് ആരോഗ്യ സാങ്കേതികവിദ്യ ഇന്ന് ദ്രുതഗതിയില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവിടെ വമ്പിച്ച സാധ്യതകളുണ്ടെന്നും ഡോക്ടര്‍മാരുടെ സംഘം അഭിപ്രായപ്പെട്ടു.
ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പ് സാധ്യതകള്‍ എന്ന വിഷയത്തില്‍ ആശയവിനിമയം നടത്താനാണ് ഡോ. ജിജി കുരുട്ടുകുളം, ഡോ. ബിനു ജോയി എന്നിവരുടെ നേതൃത്വത്തില്‍ പന്ത്രണ്ടംഗ ഡോക്ടര്‍മാരുടെ സംഘം മേക്കര്‍വില്ലേജിലെത്തിയത്. വിവിധ മേഖലയില്‍ നിന്നുള്ള പ്രമുഖരുമായി ആശയവിനിമയം നടത്തുന്നതിന് മേക്കര്‍വില്ലേജ് സംഘടിപ്പിച്ചു വരുന്ന പരിപാടിയുടെ ഭാഗമായായിരുന്നു സന്ദര്‍ശനം.
റേഡിയോളജി, ഫിസിയോതെറാപ്പി, ഡെര്‍മെറ്റോളജി, ന്യൂറോളജി, സര്‍ജറി, കാര്‍ഡിയോളജി എന്നീ വിഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നവരായിരുന്നു ഈ ഡോക്ടര്‍മാര്‍. സാങ്കേതിക വിദ്യയിലും സ്റ്റാര്‍ട്ടപ്പ് മേഖലയിലും താത്പര്യമുള്ള ഡോക്ടര്‍മാരെയാണ് കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ചത്.
ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച അവസരങ്ങളാ ണെന്ന് ഡോക്ടര്‍മാരുടെ സംഘം അഭിപ്രായപ്പെട്ടു. ആരോഗ്യരംഗത്ത് സാങ്കേതികവിദ്യ സൃഷ്ടിക്കുന്ന വിസ്മയകരമായ മാറ്റത്തെക്കുറിച്ച് ഡോ. ബിനു ജോയി അവതരണം നടത്തി. ആശുപത്രികളുടെ മുക്കിലും മൂലയിലും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവസരം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഡോ. ജിജി കുരുട്ടുകുളം പറഞ്ഞു.
രാജ്യത്തെ വിദഗ്ധരായ ഡോക്ടര്‍മാരടങ്ങുന്ന സംഘങ്ങളെ മേക്കര്‍ വില്ലേജിലേക്ക് ക്ഷണിക്കുമെന്ന് സിഇഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. ഇതുവഴി സ്റ്റാര്‍ട്ടപ്പുകളില്‍ വൈവിദ്ധ്യം കൊണ്ടുവരാനും കൂടുതല്‍ മേഖലകളിലേക്ക് ഇലക്ട്രോണിക് സ്റ്റാര്‍ട്ടപ്പുകളെ എത്തിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യമേഖലയിലെ സ്റ്റാര്‍ട്ടപ്പുകളുടെ സാധ്യതകള്‍ പരിഗണിക്കുന്നതിനു വേണ്ടി ഡോക്ടര്‍മാരുടെ ദേശീയതലത്തിലുള്ള കൂട്ടായ്മകളുമായി ആശയവിനിമയം മെച്ചപ്പെടുത്താന്‍ മേക്കര്‍ വില്ലേജ് പദ്ധതിയിടുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Doctors, Maker Village organised DocTech on Exciting Opportunities for Healthcare Startups

Powered by Info News For You

Comments
Post a Comment