പ്രതിഷേധം ശക്തം; ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിയാളായ യുവതികള്‍ മടങ്ങി

പമ്പ:(www.kvartha.com 21/10/2018) പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ശബരിമല ദര്‍ശനത്തിനെത്തിയ ആന്ധ്രാ സ്വദേശിയാളായ യുവതികള്‍ മടങ്ങി. ഞായറാഴ്ച്ച രാവിലെ ആന്ധ്രാപ്രദേശില്‍ നിന്നുമുള്ള വാസന്തി, ആദിശേഷി എന്നീ രണ്ട് യുവതികളാണ് ശബരിമല സന്ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ഇവരെ പമ്പയില്‍ വെച്ച് ഭക്തര്‍ തടയുകയാണ് ഉണ്ടായത്. ഭക്തരുടെ പ്രതിശേധത്തെ തുടര്‍ന്ന് തിരിച്ച് പോകാന്‍ തയ്യാറാണെന്ന് യുവതികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

എന്നാല്‍ ശബരിമലയിലെ പ്രതിഷേധങ്ങളെ കുറിച്ച് അറിയാതെയാണ് തങ്ങള്‍ വന്നതെന്ന് ഇവര്‍ പ്രതികരിച്ചു. അന്ധ്രയിലില്‍ നിന്നു കേരളം സന്ദര്‍ശനത്തിനെത്തിയ സംഘത്തിലുള്ള 42,43 വയസുള്ളവരാണ് യുവതികളെന്ന് പോലീസ് പറഞ്ഞു.

News, Pampa, Kerala, Sabarimala, Trending, Police, Protest strong; Andhra natives returned from Sabarimala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Pampa, Kerala, Sabarimala, Trending, Police, Protest strong; Andhra natives returned from Sabarimala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?