ശബരിമല ദര്‍ശനം; യുവതിയെ ഊരുവിലക്കിയവര്‍ക്കെതിരെ വനിതാ കമ്മീഷന്‍ രംഗത്ത്, കര്‍ശനം നടപടിവേണമെന്ന് എം.സി. ജോസഫെയ്ന്‍, കേസെടുത്തു

കോഴിക്കോട്: (www.kvartha.com 23.10.2018) ശബരിമല ദര്‍ശനത്തിനെത്തിയ കോഴിക്കോട് ചേവായൂര്‍ സ്വദേശിനി ബിന്ദു തങ്കം കല്യാണിക്ക് വാടക വീട്ടിലും ജോലിസ്ഥലത്തും ഊരുവിലക്ക് എര്‍പ്പെടുത്തിയ സംഭവത്തില്‍ അധ്യക്ഷ എം.സി. ജോസഫെയ്‌നിന്റെ നിര്‍ദേശപ്രകാരം വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ശബരിമല ദര്‍ശനത്തിന് പോയെന്ന പേരില്‍ ഒരു സ്ത്രീയെ വീട്ടിലും ജോലിസ്ഥലത്തും വിലക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് എം.സി. ജോസഫെയ്ന്‍ പറഞ്ഞു.

സുപ്രീംകോടതി അനുമതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് യുവതി ശബരിമലയില്‍ ദര്‍ശനം നടത്താന്‍ ശ്രമിച്ചത്. അവരെ വീട്ടില്‍ താമസിപ്പിക്കില്ലെന്ന് വീട്ടുടമസ്ഥനും, ജോലിസ്ഥലത്ത് പ്രവേശിപ്പിക്കില്ലെന്ന് സ്‌കൂളധികൃതരും പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇതിനെതിരെ സര്‍ക്കാരും പോലീസും കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ജോസഫെയ്ന്‍ പറഞ്ഞു.

മാധ്യമവാര്‍ത്തകളെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ കേസെടുത്തത്. ഡി.ജി.പിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടാനും എം.സി.ജോസഫൈന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചേവായൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയായ ബിന്ദുവിനോട് വാടകവീട്ടിലേക്ക് ഇനി വരരുതെന്ന് വീട്ടുടമയും ഇനിയൊരറിയിപ്പ് കിട്ടുന്നതുവരെ സ്‌കൂളില്‍ ജോലിക്ക് ഹാജരാകേണ്ടെന്ന് സ്‌കൂളധികൃതരും അറിയിച്ചതായി പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kozhikode, Women, Trending, Sabarimala, Ban for Woman who visit Sabarimala; Women's commission case registered
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?