വിന്‍ഡീസിന് അര്‍ഹമായ വിക്കറ്റ് നിഷേധിച്ചു; ചമ്മലോടെ ക്ഷമാപണം നടത്തുന്ന അമ്പയറിന്റെ വീഡിയോ വൈറല്‍

ഹൈദരാബാദ്: (www.kvartha.com 15.10.2018) ഇന്ത്യ - വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ എല്‍ബിഡബ്ല്യു അപ്പീല്‍ നിരസിച്ച് വിന്‍ഡീസിന് അര്‍ഹമായ വിക്കറ്റ് നിഷേധിച്ച അംപയര്‍ ഇയാന്‍ ഗൗള്‍ഡ് ഒടുവില്‍ ക്ഷമാപണം നടത്തി. ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കയാണ്. വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറിന്റെ പന്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ പൃഥ്വി ഷാ വിക്കറ്റിനു മുന്നില്‍ കുരുങ്ങിയപ്പോഴാണ് ഗൗള്‍ഡ് വിന്‍ഡീസിന് വിക്കറ്റ് നിഷേധിച്ചത്.

വിന്‍ഡീസ് ഉയര്‍ത്തിയ 72 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് സംഭവം. ഹോള്‍ഡര്‍ ബോള്‍ ചെയ്ത അഞ്ചാം ഓവറിലെ ആദ്യ പന്ത് ബൗണ്‍സറാണെന്നു കരുതി ഷാ നിലത്തിരുന്ന് ഒഴിഞ്ഞുമാറി. എന്നാല്‍, ഷായുടെ കണക്കുകൂട്ടല്‍ തെറ്റിച്ച പന്ത് നേരെ വന്ന് കയ്യിലിടിച്ചു. വിന്‍ഡീസ് താരങ്ങള്‍ എല്‍ബിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ നിരസിച്ചു.

Umpire Ian Gould's Sheepish Apology After DRS Call Sends Twitter, Hyderabad, News, Cricket, Sports, West Indies, National.

ഇതോടെ ഹോള്‍ഡര്‍ തീരുമാനം റിവ്യൂ ചെയ്യുകയായിരുന്നു. റീപ്ലേയില്‍ ഷാ ഔട്ടാണെന്നു വ്യക്തമായി. എങ്കിലും 'അംപയേഴ്‌സ് കോളി'ന്റെ ആനുകൂല്യത്തില്‍ ഷായ്ക്ക് ആയുസ് നീട്ടിക്കിട്ടി. അംപയര്‍ വിളിച്ചിരുന്നത് ഔട്ടായിരുന്നുവെങ്കില്‍ ഷാ പുറത്തുപോകേണ്ടി വരുമായിരുന്നു.

റിവ്യൂവില്‍ തന്റെ തീരുമാനത്തിന്റെ ആനുകൂല്യത്തില്‍ ബാറ്റ്‌സ്മാന്‍ ക്രീസില്‍ തുടരുകയും വിന്‍ഡീസിന് അര്‍ഹിച്ച വിക്കറ്റ് നഷ്ടമാകുകയും ചെയ്തതോടെയാണ് ഹോള്‍ഡറിനെ നോക്കി അംപയര്‍ ഇയാന്‍ ഗൗള്‍ഡ് 'സോറി' പറഞ്ഞത്. റിവ്യൂവില്‍ 'അംപയേഴ്‌സ് കോള്‍' എന്നു വ്യക്തമായ ഉടന്‍ ഗൗള്‍ഡ് മുഖംപൊത്തി ചമ്മി ചിരിക്കുന്ന വിഡിയോയും സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.

ഗൗള്‍ഡിന്റെ 'മാപ്പപേക്ഷ'യോട് ഹോള്‍ഡറും ചിരിയോടെ പ്രതികരിച്ചതോടെ സമ്മര്‍ദമകന്നു. ക്രീസില്‍ തുടര്‍ന്ന പൃഥ്വി ഷാ തന്നെ ഒടുവില്‍ ബൗണ്ടറിയിലൂടെ ഇന്ത്യയ്ക്ക് വിജയ റണ്‍ സമ്മാനിച്ചു. കളിയിലെ കേമനായി തെരഞ്ഞെടുക്കപ്പെട്ടതും ഷാ തന്നെയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Umpire Ian Gould's Sheepish Apology After DRS Call Sends Twitter, Hyderabad, News, Cricket, Sports, West Indies, National.



























Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?