ചെട്ടികുളങ്ങര പഞ്ചായത്ത് വനിതാ പ്രസിഡന്റിന് അയല്‍വാസിയുടെ ക്രൂരമര്‍ദനം; സംഭവം പോലീസുകാര്‍ നോക്കിനില്‍ക്കെ

മാവേലിക്കര: (www.kvartha.com 08.10.2018) മധ്യസ്ഥ ശ്രമത്തിനിടെ പോലീസിന്റെ കണ്‍മുന്‍പില്‍വച്ച് ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ അയല്‍വാസി ക്രൂരമായി മര്‍ദിച്ചു. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റും 20-ാം വാര്‍ഡ് മെമ്പറുമായ പേള രാധേയത്തില്‍ സി.കൃഷ്ണമ്മ(51)യെയാണ് അയല്‍വാസിയായ കുറ്റില്‍ തോപ്പില്‍ ഷിബു(28) ക്രൂരമായി മര്‍ദിച്ചത്.

ഞായറാഴ്ച രാവിലെ 8.30 മണിയോടെയാണ് സംഭവം. പേള കുറ്റിയില്‍ തോപ്പില്‍ ജോര്‍ജ് വര്‍ഗീസിനെ മകന്‍ ഷിബു ക്രൂരമായി അക്രമിച്ചെന്ന വാര്‍ത്തയറിഞ്ഞാണ് വാര്‍ഡ് മെമ്പര്‍ കൂടിയായ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സംഭവ സ്ഥലത്ത് എത്തുന്നത്. ഈ സമയം മാവേലിക്കര പോലീസും സ്ഥലത്തുണ്ടായിരുന്നു. മുറിവേറ്റുവീണ ജോര്‍ജിന്റെ അടുത്തേക്ക് എത്താന്‍ ശ്രമിച്ച കൃഷ്ണമ്മയെ നാട്ടുകാരുടെ മുമ്പിലിട്ട് ഷിബു ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

The neighbors beaten Chettikulangara panchayat president, Attack, Police, Arrested, Youth, Hospital, Treatment, Allegation, Complaint, News, Crime, Criminal Case, Kerala

നാട്ടുകാരാണ് ഷിബുവിനെ അക്രമത്തില്‍ നിന്നും പിന്‍തിരിപ്പിച്ചത്. തുടന്ന് പോലീസ് ഷിബുവിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ പരിക്കേറ്റ ജോര്‍ജിനേയും കൃഷ്ണമ്മയേയും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായതായും താന്‍ അക്രമിക്കപ്പെട്ടപ്പോള്‍ പോലീസ് അത് തടയാന്‍ ശ്രമിച്ചില്ലെന്നും കൃഷ്ണമ്മ ആരോപിച്ചു.

എന്നാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന ജോര്‍ജിനെ വീടിനു മുമ്പില്‍ നിന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പഞ്ചായത്ത് പ്രസിഡന്റ് അക്രമിക്കപ്പെട്ടത്. ഈ സമയം ഷിബു വീടിനു വെളിയിലേക്ക് ഇറങ്ങി ചെന്നാണ് പ്രസിഡന്റിനെ അക്രമിച്ചതെന്നും തത്സമയം സംഭവം ശ്രദ്ധയില്‍ പെട്ടില്ലായെന്നും സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ പ്രതിയെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നവെന്നും പോലീസ് അറിയിച്ചു.

ഷിബു മുന്‍പും ഇത്തരത്തില്‍ അക്രമണാസക്തനായിട്ടുണ്ടെന്നും മാനസിക രോഗത്തിന് ചികിത്സയില്‍ കഴിയുന്ന ആളാണെന്നും പോലീസ് പറയുന്നു. ഇടതുവലത് കൈകള്‍ക്കും തലയ്ക്കും മര്‍ദനത്തില്‍ പരിക്കേറ്റ കൃഷ്ണമ്മ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയായ ഷിബുവിനെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: The neighbors beaten Chettikulangara panchayat president, Attack, Police, Arrested, Youth, Hospital, Treatment, Allegation, Complaint, News, Crime, Criminal Case, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?