ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം പാടില്ല; വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി

പാറ്റ്‌ന: (www.kvartha.com 05.10.2018) ഉന്നതതല യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറങ്ങി. ബീഹാര്‍ സര്‍ക്കാരാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആമിര്‍ സുബാനി ഉത്തരവ് പുറത്തിറക്കി.

യോഗങ്ങളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ പോലീസ് ഉദ്യോഗസ്ഥര്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി, വകുപ്പ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ഡെവലപ്‌മെന്റ് കമ്മീഷണര്‍, മറ്റ് സീനിയര്‍ ഉദ്യോാഗസ്ഥര്‍ എന്നിവര്‍ അധ്യക്ഷത വഹിക്കുന്ന യോഗങ്ങളിലാണ് ഉദ്യോഗസ്ഥരെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുള്ളത്.

നേരത്തെ കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും അദ്ദേഹത്തിന്റെ യോഗങ്ങളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിലക്കിയിരുന്നു. നിര്‍ണായക യോഗങ്ങളില്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥരില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ബീഹാര്‍ സര്‍ക്കാരിന്റെ നടപടി.


Keywords: India, National, News, Mobile Phone, Ban, Patna, Bihar, Bihar Officials Get 'No Mobile Phone' Diktat From Government 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?