ശബരിമല പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയ നേട്ടം ബിജെപിക്ക് ഗുണം ചെയ്യില്ല; വിശ്വാസത്തിന്റെ രാഷ്ട്രീയമല്ല വിഭജനത്തിന്റെ രാഷ്ട്രീയമാണ് സംസ്ഥാനത്ത് നടക്കുന്നത്; പി പി മുകുന്ദന്‍

കൊച്ചി: (www.kvartha.com 09.10.2018) ശബരിമലയില്‍ ഇപ്പോള്‍ നലടക്കുന്ന പ്രക്ഷോഭങ്ങളുടെ രാഷ്ട്രീയ നേട്ടം ബിജെപിക്കു ലഭിക്കുമെന്നു പറയാനാവില്ലെന്നു മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. വിശ്വാസത്തിന്റെ രാഷ്ട്രീയമല്ല വിഭജനത്തിന്റെ രാഷ്ട്രീയമാണു സംസ്ഥാനത്തിപ്പോള്‍ കാണുന്നതെന്നും മുകുന്ദന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ പിടിവാശിയാണു ശബരിമല വിഷയത്തെ സങ്കീര്‍ണമാക്കിയതെന്നു കുറ്റപ്പെടുത്തിയ മുകുന്ദന്‍, ദേവസ്വം ബോര്‍ഡിനെ രാഷ്ട്രീയ വിമുക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

'ഞങ്ങളെക്കാളും വിശ്വാസികള്‍ രംഗത്തുണ്ട് എന്നു രാഷ്ട്രീയ കക്ഷികള്‍ അറിയേണ്ടിയിരുന്നു. വിശ്വാസത്തിന്റെ രാഷ്ട്രീയമാണു വേണ്ടത്. വിഭജനത്തിന്റെ രാഷ്ട്രീയമല്ല' . ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വികാരം മനസിലാക്കുന്നതില്‍ ഹിന്ദു സംഘടനകളടക്കം പരാജയപ്പെട്ടെന്ന വിമര്‍ശനമാണ് ഈ വാക്കുകളിലൂടെ പി.പി. മുകുന്ദന്‍ പറഞ്ഞു വയ്ക്കുന്നത്. വിശ്വാസികളുടെ വികാരമുള്‍ക്കൊളളുന്നതിലുണ്ടായ ആശയക്കുഴപ്പം ബിജെപിയടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു തിരിച്ചടിയാകുമെന്നും മുകുന്ദന്‍ ചൂണ്ടിക്കാട്ടുന്നു.

 Kerala BJP urges Centre to take over Sabarimala, Kochi, News, Politics, Religion, BJP, Controversy, Sabarimala Temple, Protesters, Kerala

'ബിജെപിക്ക് അനുകൂലമാകും എന്നു ഒരിക്കലും പറയാന്‍ പറ്റില്ല. ജനങ്ങള്‍ക്ക് ഒരു വിശ്വാസം വേണ്ടേ. സുപ്രീംകോടതി ഉത്തരവു വന്ന ശേഷമുളള കണ്‍ഫ്യൂഷന്‍ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തിയില്ലേ..?' എന്നും അദ്ദേഹം ചോദിക്കുന്നു. ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി ദുര്‍വാശി അവസാനിപ്പിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകുമെന്നും മുകുന്ദന്‍ വ്യക്തമാക്കുന്നു. പ്രശ്‌നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും പി.പി.മുകുന്ദന്‍ കത്തയച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala BJP urges Centre to take over Sabarimala, Kochi, News, Politics, Religion, BJP, Controversy, Sabarimala Temple, Protesters, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?