പൃഥ്വിയുടെ ഉറുമിയില്‍ അഭിനയിച്ചത് ഭയപ്പാടോടെ; വെളിപ്പെടുത്തലുകളുമായി വിദ്യാബാലന്‍

(www.kvartha.com 25.10.2018) പൃഥ്വിയുടെ ഉറുമിയില്‍ അഭിനയിച്ചത് ഭയപ്പാടോടെയെന്ന വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം വിദ്യാബാലന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് വിദ്യ ആരാധകരോട് ഇക്കാര്യം പങ്കുവെച്ചത്.

തന്റെ പുതിയ പ്രോജക്ടുകളെ കുറിച്ചും സിനിമയിലെ മറ്റു വിശേഷങ്ങളും ഒക്കെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അക്കൂട്ടത്തിലാണ് എട്ടു വര്‍ഷം മുന്‍പ് താനഭിനയിച്ച സിനിമയിലെ പാട്ടു രംഗത്തെക്കുറിച്ച് വിദ്യ വെളിപ്പെടുത്തിയത്.

Throwback to when Vidya Balan shook a leg in Malayalam film Urumi, Cinema, Actress, News, Entertainment, Social Network, Bollywood, National

പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവന്‍ ഒരുക്കിയ ഉറുമിയില്‍ അഭിനയിച്ച അനുഭവമാണ് വിദ്യ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ 'ചലനം ചലനം' എന്ന ഗാനരംഗത്തിലാണ് വിദ്യ അഭിനയിച്ചത്. താരത്തിന്റെ ഒരേയൊരു മലയാള സിനിമയാണ് ഉറുമി. ആ ഗാനരംഗത്തില്‍ പൃഥ്വിരാജിനും പ്രഭുദേവയ്ക്കുമൊപ്പമായിരുന്നു വിദ്യയുടെ നൃത്തച്ചുവടുകള്‍. ആ ഗാനരംഗം ഷൂട്ട് ചെയ്യുമ്പോള്‍ വളരെ നെര്‍വസും ഭയചകിതയുമായിരുന്നു താനെന്നാണ് വിദ്യ പറയുന്നത്.

നൃത്തം ചെയ്യാന്‍ തന്നെ തനിക്കു ഭയമാണെന്നിരിക്കെ നൃത്തനിപുണനായ പ്രഭു ദേവയെപ്പോലെ ഒരാളുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ പേടിയായിരുന്നു എന്നും ചിത്രീകരണത്തിന്റെ ആദ്യാവസാനം താന്‍ കനത്ത മഴയത്തായിരുന്നു പാട്ടുരംഗം ചിത്രീകരിച്ചത് എന്നും വിദ്യ പറയുന്നു. മാത്രമല്ല, ലൊക്കേഷന്‍ മുഴുവന്‍ ചെളിയുമായിരുന്നു.

എന്റെ നൃത്ത പാടവത്തെക്കുറിച്ച് എനിക്ക് തന്നെ വലിയ മതിപ്പില്ലാതെയിരിക്കുന്ന സാഹചര്യത്തില്‍ പ്രഭുദേവയുടെ മുന്നില്‍ നൃത്തം ചെയ്യേണ്ടി വന്നു. അത് മാത്രമല്ല, നൃത്തം ചെയ്യാനും ഞാന്‍ നൃത്തം ചെയ്തത് കാണാനും എനിക്ക് ഇഷ്ടമല്ല. പക്ഷേ ഇന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ഗാനം കണ്ടപ്പോള്‍ എനിക്ക് എന്നെത്തന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ കഴിയുന്നുണ്ട്.

'ഞാന്‍ നൃത്തം ചെയ്തത് മോശമല്ലല്ലോ' എന്ന തോന്നലും പുഞ്ചിരിയുമാണ് ഈ നൃത്ത രംഗം കാണുമ്പോള്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നത്. ഇന്നത്തെ എന്നെക്കുറിച്ച് എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാന്‍ അടുത്ത എട്ടു വര്‍ഷം കാത്തിരിക്കണോ എന്നാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്. വേണ്ട എന്നാണ് എന്റെ ഉത്തരവും. എന്നെ ഞാനായിത്തന്നെ സ്‌നേഹിക്കാന്‍, സ്വീകരിക്കാന്‍ ഞാന്‍ ഇന്ന്, ഇപ്പോള്‍, ഈ നിമിഷം തന്നെ തയ്യാറാണെന്നും വിദ്യ ഇന്‍സ്റ്റാഗ്രാമിലെ കുറിപ്പില്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Throwback to when Vidya Balan shook a leg in Malayalam film Urumi, Cinema, Actress, News, Entertainment, Social Network, Bollywood, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?