പ്രളയകാലത്ത് ഒരുദിവസംകൊണ്ട് പെയ്ത മഴയേക്കാള്‍ കൂടുതല്‍ നാലുമണിക്കൂറില്‍ പെയ്തു; ചാലക്കുടിയില്‍ പലപ്രദേശങ്ങളിലും വീണ്ടും വെള്ളക്കെട്ട്

ചാലക്കുടി: (www.kvartha.com 03.10.2018) പ്രളയകാലത്ത് ഒരുദിവസംകൊണ്ട് പെയ്ത മഴയേക്കാള്‍ കൂടുതല്‍ നാലുമണിക്കൂറില്‍ പെയ്തതോടെ ചാലക്കുടിയില്‍ പലപ്രദേശങ്ങളിലും വീണ്ടും വെള്ളക്കെട്ട്. വെള്ളിയാഴ്ച്ച വൈകീട്ടോടെയാണ് ചാലക്കുടിയില്‍ ശക്തമായ കാറ്റും മഴയും തുടങ്ങിയത്.


വ്യാപാര സ്ഥാപനങ്ങളുടെയും വീടുകളുടെയും മേല്‍ക്കൂരകള്‍ ഇളകി റോഡിലേക്ക് വീണതോടെ ചാലക്കുടി നഗരത്തില്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടി സുരഭി സിനിമ തിയറ്റിന്റെ മേല്‍ക്കൂര ഷീറ്റും പറന്നുപോയി. സിനിമ പ്രദര്‍ശിപ്പിക്കുന്നതിനിടെ മേല്‍ക്കുര പറന്നുപോയതോടെ ആളുകള്‍ തിയറ്ററില്‍നിന്ന് ഇറങ്ങി ഓടി. നിരവധി സ്ഥലങ്ങളില്‍ കൂറ്റന്‍ മരങ്ങള്‍ കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. പലയിടങ്ങളിലും റോഡുകളിലടക്കം വെള്ളക്കെട്ടുണ്ടായി. നാല് മണിക്കൂര്‍ കൊണ്ട് 117.07 മില്ലിമീറ്റര്‍ മഴയാണ് വെള്ളിയാഴ്ച്ച ലഭിച്ചത്. പ്രളയ കാലത്ത് ഇവിടെ 111.7 മില്ലീമീറ്റര്‍ മഴയായിരുന്നു ലഭിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Chalakudy, Flood, Trending, Rain, Heavy Rain, Heavy Rain in Chalakkudy. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?