ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: (www.kvartha.com 02.10.2018) പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു ബാല ഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. അപകടം നടന്ന് മിനിട്ടുകള്‍ക്കകം മകള്‍ ഒന്നരവയസുകാരി തേജസ്വിനി ബാല മരിച്ചിരുന്നു. അതിന് പിന്നാലെയാണ് ബാലഭാസ്‌ക്കറിന്റെ വിയോഗവും.
ചൊവ്വാഴ്ച പുലര്‍ച്ചെ 12.56 മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ബാലഭാസ്‌ക്കറിന്റെ വിയോഗം. ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ ഏറെ വിഷമത്തോടെയാണ് ശ്രവിച്ചത്. കാല്‍നൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്നു അദ്ദേഹം. പന്ത്രണ്ടാം വയസ്സില്‍ സ്‌റ്റേജ് പരിപാടികള്‍ അവതരിപ്പിച്ച് തുടങ്ങിയ ബാലഭാസ്‌കര്‍ ശ്രദ്ധേയമായ ഒട്ടേറെ സംഗീത ആല്‍ബങ്ങള്‍ പുറത്തിറക്കി.
ഉപകരണ സംഗീതത്തിന്റെ വിസ്മയ സാധ്യതകള്‍ തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം. സംഗീത ലോകത്തിന് പ്രതിഭാധനനായ ഒരു കലാകാരനെയാണ് നഷ്ടപ്പെട്ടത്. തികഞ്ഞ സാമൂഹ്യപ്രതിബദ്ധതയോടെയാണ് അദ്ദേഹം കലാരംഗത്ത് പ്രവര്‍ത്തിച്ചതെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pinarayi Vijayan on Balabhaskar's death, Thiruvananthapuram, News, Trending, Singer, Music Director, Cinema, Obituary, Dead, Kerala.
Powered by Info News For You

Comments
Post a Comment