പി.ബി. അബ്ദുറസാഖ് സേവന രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃക: മാഹിന്‍ കേളോട്ട്
എതിര്‍ത്തോട്: സേവനവും കാരുണ്യവും ഉയര്‍ത്തിപിടിക്കുന്ന മുസ്ലിം ലീഗ് രാഷ്ട്രീയത്തെ പൊതുസമൂഹത്തിന് മുന്നില്‍ പ്രാവര്‍ത്തികമാക്കി കാണിച്ച് കൊടുത്ത പച്ചയായ മനുഷ്യനായിരുന്നു പി. ബി. അബ്ദുറസാഖ് സാഹിബ് എന്ന് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ട്. മുസ്ലീം ലീഗ് എതിര്‍ത്തോട് ടൗണ്‍ കമ്മിറ്റി സംഘടിപ്പിച്ച പി.ബി. അബ്ദുറസാഖ് സാഹിബ് അനുസ്മരണവും പ്രാര്‍ത്ഥനാസദസും ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി അദ്ധ്യക്ഷത വഹിച്ചു. അര്‍ഷാദ് എതിര്‍ത്തോട് സ്വാഗതം പറഞ്ഞു. ഖത്തീബ് ഹസന്‍ ദാരിമി പ്രാര്‍ത്ഥന നടത്തി.മണ്ഡലം സെക്രട്ടറി ഇ അബൂബക്കര്‍ ഹാജി, പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബി.കെ. അബ്ദുസമദ്, ഹുസൈന്‍ കുഞ്ഞി ഹാജി ബേര്‍ക്ക, സി.എ. ഇബ്രാഹിം,ഹക്കീം കെ എസ്,സിറാജ് എതിര്‍ത്തോട്,ഷാക്കിര്‍ മൗലവി, മൊയ്തു ഇ,നാസര്‍ കുന്നില്‍,മുസ്തഫ ഇ, ഇബ്രാഹിം സി. എച്ച്, സവാദ് അഹമ്മദ്, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, നാഫിഹ് ഇ, കാദര്‍ സിഎ, അഷ്‌ക്കര്‍ കുന്നില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Powered by Info News For You

Comments
Post a Comment