ബ്രൂവറികള്‍ക്കുളള അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കള്ളക്കളി: രമേശ് ചെന്നിത്തല
കോടികള്‍ കൈമറിഞ്ഞ ഇടപാടില്‍ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനും കോടതിയില്‍ ബ്രൂവറിക്കാരെ സഹായിക്കാനുമുള്ള വളഞ്ഞ വഴി
നിയമാനുസൃതമായ ഉത്തരവ് വിവാദം കാരണം റദ്ദാക്കുന്നു എന്ന പുതിയ ഉത്തരവ് കോടതിയില്‍ നിലനില്‍ക്കില്ല
തിരുവനന്തപുരം: (www.kvartha.com 13.10.2018) പുതുതായി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും നല്‍കിയ അനുമതി റദ്ദാക്കിക്കൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് മറ്റൊരു കള്ളക്കളി മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് അനുമതി നല്‍കിയതെങ്കിലും വിവാദങ്ങളുണ്ടാക്കി യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമം നടന്നതിനാലാണ് അനുമതി റദ്ദാക്കുന്നതെന്നാണ് വിചിത്രമായ ഉത്തരവില്‍ പറയുന്നത്. നിയമാനുസൃതം നല്‍കിയ അനുമതി റദ്ദാക്കുന്നതിന് വിവാദം ഒരു കാരണമായി പറയുന്നത് നിയമപരമായി സാധുവല്ലാത്ത കാര്യമാണ്.
അതിനാല്‍ തന്നെ കോടതിയില്‍ ഈ ഉത്തരവ് നിലനില്‍ക്കുകയില്ല. അനുമതി റദ്ദാക്കപ്പെട്ട ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും ഉടമകള്‍ക്ക് പുഷ്പം പോലെ ഈ ഉത്തരവ് കോടതി വഴി റദ്ദാക്കി എടുക്കാന്‍ കഴിയും. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതും അത് തന്നെയാണ്. തത്ക്കാലം ബ്രൂവറി അഴിമതിയില്‍ നിന്ന് മുഖം രക്ഷിക്കാനും പിന്നീട് കോടതി വഴി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി പുന:സ്ഥാപിച്ചു നല്‍കാനുമുള്ള വളഞ്ഞ ബുദ്ധിയാണ് സര്‍ക്കാര്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്. കോടതി ഈ ഉത്തരവ് റദ്ദാക്കുമ്പോള്‍ കോടതി പറയുന്നതിനാല്‍ കൊടുക്കുന്നു എന്ന് പറഞ്ഞ് രക്ഷപ്പെടാമെന്ന സര്‍ക്കാരിന്റെ കണക്കു കൂട്ടലാണ് ഇതിന് പിന്നില്‍.
വിവാദം ഉണ്ടായതിനാല്‍ നല്‍കിയ അനുമതി റദ്ദാക്കുന്നു എന്ന് ഉത്തരവില്‍ എഴുതി വയ്ക്കുന്നത് ഭരണഘടനാപരമല്ലെന്ന് മാത്രമല്ല യുക്തിരഹിതവും പരിഹാസ്യവുമാണ്. അഴിമതിയിലൂടെ കൈമറിഞ്ഞ കോടികള്‍ തിരിച്ചു കൊടുക്കാതിരിക്കുന്നതിനുള്ള കുടില ബുദ്ധിയും ഇതില്‍ ഉള്‍ക്കൊള്ളുന്നു.
നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നിയമപരമാണെന്ന് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നത് ബ്രൂവറിക്കാര്‍ക്കും ഡിസ്റ്റിലറിക്കാര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കും. ഈ ഒത്തുകളി അനുവദിക്കാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Chennithala again on brewery, Thiruvananthapuram, News, Politics, Trending, Ramesh Chennithala, Allegation, Controversy, Kerala.

Powered by Info News For You

Comments
Post a Comment