പരിസ്ഥിതി സംരക്ഷണ ദൗത്യം ഏറ്റെടുത്ത് യുവാക്കളുടെ ഹിമാലയന്‍ ഒഡീസി റൈഡ്
കാസര്‍കോട്: (www.kasargodvartha.com 11.10.2018) സാഹസികതയെ നെഞ്ചിലേറ്റുന്ന യുവാക്കള്‍ പരിസ്ഥിതി സംരക്ഷണ ദൗത്യം കൂടി ഏറ്റെടുക്കുന്നത് വര്‍ത്തമാന സാഹചര്യങ്ങളില്‍ ഏറെ പ്രതീക്ഷ പകരുന്നതാണെന്ന് കാസര്‍കോട് ഡി.വൈ.എസ്.പി. എം.വി. സുകുമാരന്‍ പറഞ്ഞു. മാംഗ്ലൂര്‍ ബുള്‍സ് മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജെ.സി.ഐ., ഐ.എം.എസ്.സി, കെ.എല്‍ 14 മോട്ടോര്‍ സൈക്കിള്‍ ക്ലബ്ബ്, അല്‍മസാഫി, ജസ്റ്റ് ബെയ്ക്ക്, പി.ഇ. സര്‍വീസസ്, ആമറോണ്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന ഹിമാലയന്‍ ഒഡീസ്സി അന്തര്‍ ദേശീയ ബൈക്ക് യാത്ര പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയോടുള്ള മനുഷ്യന്റെ കടന്നു കയറ്റം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടയാക്കുകയാണ്. അത് തിരിച്ചറിഞ്ഞ് പ്രകൃതിയെ സംരക്ഷിക്കാനും മരങ്ങള്‍ വച്ചുപിടിപ്പിക്കാനും യുവതലമുറ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് കെ.വി. അഭിലാഷ് അധ്യക്ഷത വഹിച്ചു. ജെ.സി.ഐ. കാസര്‍കോട് ഹെറിറ്റേജ് സിറ്റി പ്രസിഡണ്ട് രാജേഷ് കെ. നായര്‍, പ്രോഗ്രാം ഡയറക്ടര്‍ എം.എ. അബ്ദുല്‍ റഫീഖ്, മുജീബ് അഹ്മദ്, കെ. നാഗേഷ്, സുഭാഷ് നാരായണന്‍, കെ.ടി. രവികുമാര്‍, പ്രസാദ് എം.എന്‍, റിട്ടാസ്, നഈം തായലങ്ങാടി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഷാന്‍ കല്ലങ്കടി, സുധീര്‍ കൂഡ്ലു, സാഹിര്‍ കുമ്പള എന്നിവരാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന റൈഡിന് പുറപ്പെട്ടത്. 12,000 കി.മീറ്റര്‍ ദൈര്‍ഘ്യമേറിയ റൈഡില്‍ ഉത്തരേന്ത്യന്‍ നഗരങ്ങളും അയല്‍രാജ്യങ്ങളായ നേപ്പാള്‍, ഭൂട്ടാന്‍ എന്നിവയും സന്ദര്‍ശിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, DYSP, Youths bike ride with Protection of environment
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment