ഇത്തവണ മഞ്ചേശ്വരത്ത് ബി ജെ പിയെ നേരിടാന്‍ ലീഗിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി; ഗോദയിലിറങ്ങാന്‍ നേതാക്കളുടെ പട
കാസര്‍കോട്: (www.kasargodvartha.com 24.10.2018) ഇത്തവണ മഞ്ചേശ്വരത്ത് ബി ജെ പിയെ നേരിടാന്‍ ലീഗിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെന്ന് സൂചന. അതേസമയം ഗോദയിലിറങ്ങാന്‍ ലീഗ് നേതാക്കളുടെ നീണ്ട നിരയാണ് രംഗത്തുള്ളത്. അന്തരിച്ച പി ബി അബ്ദുര്‍ റസാഖിന്റെ സഹതാപ തരംഗം മണ്ഡലത്തില്‍ അലയടിച്ച് നില്‍ക്കുന്നുണ്ട്. അതുകൊണ്ടു തന്നെ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പിക്കുന്നത് യു ഡി എഫിന് തന്നെയാണ്.
കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയായിരിക്കും ലീഗ് രംഗത്തിറക്കുകയെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, അന്തരിച്ച പി ബി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷഫീഖ് തുടങ്ങിയവരുടെ പേരുകളാണ് ജില്ലയില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഒരാള്‍ മഞ്ചേശ്വരത്ത് മത്സരിക്കാനെത്തുമെന്ന അഭ്യൂഹവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. തങ്ങള്‍ കുടുംബത്തിലെ ഒരാള്‍ മത്സരിക്കാന്‍ മഞ്ചേശ്വരത്തുണ്ടാകുമെന്ന രീതിയിലും പ്രചരിക്കുന്നുണ്ട്.
സി ടി അഹമ്മദലിക്കു തന്നെയാണ് ഇപ്പോള്‍ വലിയ മുന്‍തൂക്കമുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ബി അബ്ദുര്‍ റസാഖിനൊപ്പം പരിഗണിക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീനെ മത്സരിപ്പിക്കാനുള്ള സാധ്യതയും പാര്‍ട്ടി കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല. എ ജി സി ബഷീറിനെ മത്സരിപ്പിക്കണമെന്ന പൊതുവികാരം ലീഗിലുണ്ടെങ്കിലും ജില്ലാ പഞ്ചായത്ത് ഭരണം യു ഡി എഫിന്റെ കൈയ്യില്‍ നിന്നും വിട്ടുപോകുമോ എന്ന ആശങ്കയുള്ളതിനാല്‍ ലീഗ് ഈയൊരു സാഹസത്തിന് മുതിരുമോ എന്ന കാര്യം കണ്ടറിയണം.
അതേസമയം മണ്ഡലത്തിലെ യുവ നേതാവും യൂത്ത് ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയുമായ എ കെ എം അഷ്‌റഫിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. കന്നഡ മേഖലയില്‍ അഷ്‌റഫിനുള്ള നിര്‍ണായക സ്വാധീനം അഷ്‌റഫിന് മുന്‍തൂക്കം നല്‍കുന്നതാണ്.
എല്‍ ഡി എഫ് അവര്‍ക്ക് ലഭിച്ച വോട്ട് ചോര്‍ന്നു പോകാതെ വിജയത്തിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ സി പി എം നിര്‍ത്തുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പി കരുണാകരന്‍ എം പിയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. സി പി എമ്മിന്റെ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്. മുമ്പ് മത്സരിച്ച സി എച്ച് കുഞ്ഞമ്പു, മുസ്ലിം സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ നിര്‍ത്തി വോട്ട് വലിയ രീതിയില്‍ കരസ്ഥമാക്കണമെങ്കില്‍ ജില്ലാ പഞ്ചായത്തംഗം വി പി പി മുസ്തഫ എന്നിവരെയും പാര്‍ട്ടി പരിഗണിക്കാന്‍ സാധ്യതയുണ്ട്.
പ്രാദേശിക നേതാവായ ശങ്കര്‍ റൈ, കെ ആര്‍ ജയാനന്ദ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ബി ജെ പിയുടെ വിജയം തടയുകയും അതോടൊപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം കുറയാതെ നോക്കുകയും ചെയ്യുക എന്ന ഇരട്ട തന്ത്രവും സി പി എം പയറ്റുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കാസര്‍കോട്ടെത്തുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.
< !- START disable copy paste -->കരുത്തനായ സ്ഥാനാര്‍ത്ഥിയെ തന്നെയായിരിക്കും ലീഗ് രംഗത്തിറക്കുകയെന്നാണ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന ട്രഷറര്‍ സി ടി അഹമ്മദലി, ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍ റഹ് മാന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ്, അന്തരിച്ച പി ബി അബ്ദുല്‍ റസാഖിന്റെ മകന്‍ ഷഫീഖ് തുടങ്ങിയവരുടെ പേരുകളാണ് ജില്ലയില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയായി സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഒരാള്‍ മഞ്ചേശ്വരത്ത് മത്സരിക്കാനെത്തുമെന്ന അഭ്യൂഹവും പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. തങ്ങള്‍ കുടുംബത്തിലെ ഒരാള്‍ മത്സരിക്കാന്‍ മഞ്ചേശ്വരത്തുണ്ടാകുമെന്ന രീതിയിലും പ്രചരിക്കുന്നുണ്ട്.
സി ടി അഹമ്മദലിക്കു തന്നെയാണ് ഇപ്പോള്‍ വലിയ മുന്‍തൂക്കമുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി ബി അബ്ദുര്‍ റസാഖിനൊപ്പം പരിഗണിക്കപ്പെട്ട മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീനെ മത്സരിപ്പിക്കാനുള്ള സാധ്യതയും പാര്‍ട്ടി കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല. എ ജി സി ബഷീറിനെ മത്സരിപ്പിക്കണമെന്ന പൊതുവികാരം ലീഗിലുണ്ടെങ്കിലും ജില്ലാ പഞ്ചായത്ത് ഭരണം യു ഡി എഫിന്റെ കൈയ്യില്‍ നിന്നും വിട്ടുപോകുമോ എന്ന ആശങ്കയുള്ളതിനാല്‍ ലീഗ് ഈയൊരു സാഹസത്തിന് മുതിരുമോ എന്ന കാര്യം കണ്ടറിയണം.
അതേസമയം മണ്ഡലത്തിലെ യുവ നേതാവും യൂത്ത് ലീഗ് മുന്‍ ജില്ലാ സെക്രട്ടറിയുമായ എ കെ എം അഷ്‌റഫിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവുമുയരുന്നുണ്ട്. കന്നഡ മേഖലയില്‍ അഷ്‌റഫിനുള്ള നിര്‍ണായക സ്വാധീനം അഷ്‌റഫിന് മുന്‍തൂക്കം നല്‍കുന്നതാണ്.
എല്‍ ഡി എഫ് അവര്‍ക്ക് ലഭിച്ച വോട്ട് ചോര്‍ന്നു പോകാതെ വിജയത്തിനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ കരുത്തനായ ഒരു സ്ഥാനാര്‍ത്ഥിയെ സി പി എം നിര്‍ത്തുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. പി കരുണാകരന്‍ എം പിയെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. സി പി എമ്മിന്റെ ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്ന് തിരഞ്ഞെടുപ്പ് കാര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞിട്ടുണ്ട്. മുമ്പ് മത്സരിച്ച സി എച്ച് കുഞ്ഞമ്പു, മുസ്ലിം സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തില്‍ നിര്‍ത്തി വോട്ട് വലിയ രീതിയില്‍ കരസ്ഥമാക്കണമെങ്കില്‍ ജില്ലാ പഞ്ചായത്തംഗം വി പി പി മുസ്തഫ എന്നിവരെയും പാര്‍ട്ടി പരിഗണിക്കാന്‍ സാധ്യതയുണ്ട്.
പ്രാദേശിക നേതാവായ ശങ്കര്‍ റൈ, കെ ആര്‍ ജയാനന്ദ എന്നിവരുടെ പേരുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ബി ജെ പിയുടെ വിജയം തടയുകയും അതോടൊപ്പം കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതം കുറയാതെ നോക്കുകയും ചെയ്യുക എന്ന ഇരട്ട തന്ത്രവും സി പി എം പയറ്റുമെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കാസര്‍കോട്ടെത്തുമെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Manjeshwaram by election; Surprise Candidate for Muslim League, Kasaragod, News, Top-Headlines, Muslim-league, Manjeshwaram, by-election.

Powered by Info News For You

Comments
Post a Comment