മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന് കോടതിയില്‍ തെളിയിക്കും; ശബരിമല പുനപരിശോധന ഹര്‍ജിയില്‍ കോടതി വിധി വരും മുമ്പ് യുവതികളെ കയറ്റാനാണ് സി.പി.എം ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍
കാസര്‍കോട്: (www.kvartha.com 28.10.2018) മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന് കോടതിയില്‍ തെളിയിക്കുമെന്ന് ബി.ജെ.പി.നേതാവ് കെ. സുരേന്ദ്രന്‍ പറഞ്ഞു. കാസര്‍കോട്ട് ബി.ജെ.പി. ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് തെരെഞ്ഞടുപ്പ് കേസില്‍ നിന്നും പിന്നോട്ടില്ലെന്ന സൂചനയുമായി സുരേന്ദ്രന്‍ നിലപാട് വിശദീകരിച്ചത്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസിന്റെ കാര്യത്തില്‍ സാക്ഷികളെ സ്വതന്ത്രമായി കോടതിയില്‍ ഹാജരാക്കാന്‍ യു.ഡി.എഫും, എല്‍.ഡി.എഫും സഹായിക്കണം.
നിലവില്‍ അവര്‍ 67 സാക്ഷികളെ തടഞ്ഞ് വച്ചിരിക്കുകയാണ്. 67 സാക്ഷികളെ ഭീഷണിപ്പെടുത്തി അവര്‍ തടഞ്ഞ് വച്ചിരിക്കുകയാണ്. 67 സാക്ഷികളെ തടഞ്ഞ് വയ്ക്കുന്നത് അവസാനിപ്പിച്ചാല്‍ ഒരാഴ്ചയ്ക്കകം കേസ് അവസാനിപ്പിക്കാന്‍ കഴിയും. മഞ്ചേശ്വരത്ത് മുസ്ലീംലീഗിനെ സിപിഎം ഈ വിഷയത്തിലും സഹായിക്കുകയാണ്. മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന് കോടതിയില്‍ തെളിയിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
ശബരിമല കേസില്‍ 13 ന് കോടതി വിധി വരും മുമ്പ് ഏത് വിധേനയും യുവതികളെ പ്രവേശിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നത്.
ക്രിമിനലുകളെയാണ് താല്‍ക്കാലിക ജീവനക്കാര്‍ എന്ന പേരില്‍ സിപിഎം ശബരിമലയില്‍ എത്തിക്കുന്നത്. സിപിഎം പ്രവര്‍ത്തകരെ ശബരിമലയിലെത്തിക്കാന്‍ ഗൂഢ നീക്കം നടത്തുകയാണ്. എല്ലാ ജില്ലയില്‍ നിന്നും ആസൂത്രിതമായ റിക്രൂട്ടിങ് നടക്കുന്നു. ശബരിമലയെ ഒരു കുരുതിക്കളമാക്കാനാണ് സര്‍ക്കാര്‍ നീക്കം. ശബരിമലയുടെ പൂര്‍ണ നിയന്ത്രണം സിപിഎമ്മിന്റെ കൈപ്പിടിയിലൊതുക്കുകയാണ് ലക്ഷ്യം.
സമാധാനപരമായി ഭക്തര്‍ക്ക് ദര്‍ശനം നടത്താനുള്ള അവസരം സര്‍ക്കാര്‍ ഒരുക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
എന്‍എസ്എസിന്റെ നിലപാട് പോലും തിരുത്താനാണ് സര്‍ക്കാര്‍ ഉപദേശിക്കുന്നത്. പ്രളയം, ഓഖി ദുരന്തങ്ങളില്‍ ശുഷ്‌കാന്തി ഇല്ലാതിരുന്ന മുഖ്യമന്ത്രി വെള്ളിയാഴ്ച സന്ദീപാനന്ദഗിരിയുടെ വീട്ടില്‍ ഓടിയെത്തി. ഇന്‍ഷുറന്‍സ് ഉള്ള വണ്ടികള്‍ മാത്രമാണ് അവിടെ കത്തിച്ചത്. സി.സി.ടി.വി. ആ ദിവസം മാത്രം വര്‍ക്ക് ചെയ്തില്ല. എല്ലാം ഗൂഢാലോചനയുടെ ഭാഗമാണ്. പോലീസിനിടയിലും ക്രിമിനലുകളെ തിരുകിക്കയറ്റാന്‍ സിപിഎം നീക്കം നടത്തുകയാണ്. അക്രമം നടത്തിയത് ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ ആണെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതില്‍ നിന്നും സി.പിഎം ഗൂഢാലോചനയെന്ന് വ്യക്തമാകുമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Kasaragod, Trending, Election, Case, High Court, K. Surendran, BJP, K Surendran on Election case
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment