വാട്‌സാപ്പ് പോസ്റ്റിനെ ചൊല്ലി എസ് ഡി പി ഐ പ്രവര്‍ത്തകനെ ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി

കാസര്‍കോട്: (www.kasargodvartha.com 22.10.2018) വാട്‌സാപ്പ് പോസ്റ്റിനെ ചൊല്ലി എസ് ഡി പി ഐ പ്രവര്‍ത്തകനെ ലീഗ് പ്രവര്‍ത്തകര്‍ അക്രമിച്ചതായി പരാതി. ദേളിയിലെ ബി എച്ച് അസൈനാറിന്റെ മകന്‍ അബ്ദുല്‍ റിഷാനെ (30)യാണ് അക്രമിച്ചത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെ ദേളി ജങ്ഷനില്‍ വെച്ചാണ് റിഷാന്‍ അക്രമിക്കപ്പെട്ടത്.

Kasaragod, Deli, News, Youth, Attack, Injured, SDPI worker attacked by gang

ഇരുമ്പ് വടി കൊണ്ടും കത്തികൊണ്ടും കുത്തിയും അടിച്ചും കൊല്ലാന്‍ ശ്രമിക്കുക യായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്ന റിഷാന്‍ പറയുന്നു. ആളുകള്‍ ഓടിക്കൂടുമ്പോഴേക്കും അക്രമം നടത്തിയവര്‍ രക്ഷപ്പെട്ടു. രണ്ട് പേരാണ തന്നെ വധിക്കാന്‍ ശ്രമിച്ചത്തെന്ന് റിഷാന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം റിഷാന്‍ എസ് ഡി പി ഐക്ക് അനുകൂലമായുള്ള പോസ്റ്റ് വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പേരിലായിരുന്നു അക്രമമെന്നാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Deli, News, Youth, Attack, Injured, SDPI worker attacked by gang
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?