സാനിയയ്ക്കും ഷോയ്ബിനും ആണ്‍കുഞ്ഞ്

ഹൈദരാബാദ്: (www.kvartha.com 30.10.2018) ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. തന്റെ ട്വിറ്ററിലൂടെ ഷോയ്ബ് തന്നെയാണ് വിവരം ലോകത്തെ അറിയിച്ചത്.

അത്യധികം ആവേശത്തോടെ ഞാന്‍ ആ വാര്‍ത്ത അറിയിക്കുകയാണ്. 'അത് ഒരു ആണ്‍കുഞ്ഞാണ്. എന്റെ പെണ്‍കുട്ടി എന്നത്തേയും പോലെ നന്നായിരിക്കുന്നു, കരുത്തയായി. അല്‍ഹംദുലില്ലാഹ്.. എല്ലാവരുടേയും ആശീര്‍വാദങ്ങള്‍ക്ക് നന്ദി ഷോയ്ബ് ട്വിറ്ററില്‍ കുറിച്ചു.

Sania Mirza, Shoaib Malik Have A Baby Boy, Sania Mirza, Child, Twitter, News, Sports, Social Network, National

സാനിയക്ക് കുഞ്ഞുണ്ടായ വാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത് സംവിധായിക ഫറാ ഖാനാണ്. സാനിയക്കും, ഷുഐബിനും ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു ഫറയുടെ പോസ്റ്റ്.

സാനിയയുടെ ബേബി ഷവറിന്റെ ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sania Mirza, Shoaib Malik Have A Baby Boy, Sania Mirza, Child, Twitter, News, Sports, Social Network, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?