കപ്പലിന്റെ റെഡ് സോണിലിരുന്ന് സാഹസിക സെല്‍ഫിയെടുത്ത മുഖ്യമന്ത്രിയുടെ ഭാര്യ മാപ്പ് പറഞ്ഞ് തടിയൂരി

മുംബൈ: (www.kvartha.com 23.10.2018) കപ്പലിന്റെ റെഡ് സോണിലിരുന്ന് സാഹസിക സെല്‍ഫിയെടുത്ത മുഖ്യമന്ത്രിയുടെ ഭാര്യ മാപ്പ് പറഞ്ഞ് തടിയുരി. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫട്നാവിസ് ആണ് മാപ്പ് പറഞ്ഞത്.

അപകടകരമായ രീതിയില്‍ സെല്‍ഫി എടുത്ത സംഭവം മാധ്യമങ്ങള്‍ വന്‍ വിവാദമാക്കിയതേടെ അമൃത മാപ്പ് അപേഷിക്കുകയായിരുന്നു. മുംബൈയില്‍ നിന്ന് ഗോവയിലേക്ക് ഉല്ലാസക്കപ്പല്‍ സര്‍വ്വീസിന്റെ ഉദ്ഘാടന വേളയിലാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദശങ്ങള്‍ പോലും അവഗണിച്ച് കൊണ്ടാണ് കപ്പലിന്റെ അരികില്‍ അപകടകരമായ രീതിയില്‍ ഇരുന്നു കൊണ്ട് അമൃത സെല്‍ഫിയെടുത്തത്.

വാര്‍ത്താ ഏജന്‍സി ഇതിന്റെ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയി ഇത് വൈറലായിരുന്നു. ഇവര്‍ക്കെതിരെ വിവാദം ശക്തമായതോടെ സെല്‍ഫിയെടുത്തത് അപകടകരമായ സ്ഥലത്ത് ഇരുന്നു കൊണ്ടലെന്ന് പറഞ്ഞ് അമ്യത രംഗത്ത് വന്നു. താന്‍ഇരുന്നതിന് താഴെ രണ്ടു പടവുകള്‍ കൂടി ഉണ്ടായിരുന്നതായി അമ്യത മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തെറ്റു പറ്റിയിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുവെന്നും അവര്‍ പറഞ്ഞു. സെല്‍ഫിയെടുക്കാല്‍ ആരും സാഹസികത കാണിക്കരുതെന്നും അമൃത യുവാക്കളോട് അഭ്യര്‍ത്ഥിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, National, CM, Maharashtra CM's Wife Amruta Fadnavis Ignores Safety Warning on Cruise to Take Selfie, Gets Schooled
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?