ശബരിമല എല്ലാവരുടേതും, ഏതു ഭക്തന്‍ വന്നാലും സംരക്ഷണം നല്‍കണം; ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയില്‍ പോകാം: ഹൈക്കോടതി

കൊച്ചി: (www.kvartha.com 29.10.2018) ശബരിമല മതേതരത്വത്തിന്റെ പ്രതീകമാണെന്ന് ഹൈക്കോടതി. ശബരിമല എല്ലാവരുടേതുമാണ്. പാരമ്പര്യം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണ്. ഏതു ഭക്തന്‍ വന്നാലും സംരക്ഷണം നല്‍കണം. ഇരുമുടിക്കെട്ടില്ലാതെയും ശബരിമലയില്‍ പോകാം. പതിനെട്ടാം പടി കയറുമ്പോഴാണ് ഇരുമുടിക്കെട്ട് നിര്‍ബന്ധമെന്നും കോടതി നിരീക്ഷിച്ചു.

അഹിന്ദുക്കള്‍ക്കു പ്രവേശനം വിലക്കണമെന്ന ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി നല്‍കിയ ടി.ജി.മോഹന്‍ദാസിനെതിരെ കോടതി വിമര്‍ശനമുന്നയിച്ചു. സന്നിധാനം വാവര് സ്വാമിയുടെ ഹൃദയം ഇരിക്കുന്ന ഇടമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

Devotees of all religions have the right to enter Sabarimala temple, observes Kerala High Court, Kochi, News, Sabarimala Temple, Religion, Protection, High Court of Kerala, Criticism, Women

അതേസമയം സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള വനിതാ അഭിഭാഷകരുടെ ഹര്‍ജിയും കോടതി പരിഗണിച്ചു. ശബരിമലയില്‍ എത്തുന്ന എല്ലാ വിശ്വാസികള്‍ക്കും മതിയായ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വിശ്വാസികള്‍ക്ക് പ്രവേശനം നല്‍കാനാണ് സുപ്രീം കോടതി ഉത്തരവിട്ടതെന്നും അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

അതേസമയം, ശബരിമലയില്‍ ക്രിമിനലുകള്‍ എത്തിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുലാമാസ പൂജയ്ക്ക് നട തുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ഈ ക്രിമിനലുകളാണ്. ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനാണ് നടപടികള്‍ സ്വീകരിച്ചതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. സ്ത്രീയായാലും പുരുഷനായാലും അവര്‍ യഥാര്‍ത്ഥ വിശ്വാസിയാണെങ്കില്‍ സംരക്ഷണം ഒരുക്കും. പോലീസ് സംരക്ഷണം തേടുന്നവര്‍ ആരാണെന്ന് വിശദമായി പരിശോധിക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ശബരിമല സന്ദര്‍ശനത്തിന് സംരക്ഷണം ആവശ്യപ്പെട്ട് രണ്ട് വനിതാ അഭിഭാഷകരടക്കം നാല് സ്ത്രീകള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജിക്കാര്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഉത്തരവ് ഇറക്കേണ്ട കാര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാര്‍ക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. അവര്‍ സുരക്ഷയ്ക്കായി പോലീസിനെയാണ് സമീപിക്കേണ്ടിയിരുന്നത്. അതു കൊണ്ട് ഇപ്പോള്‍ ഉത്തരവ് നല്‍കേണ്ടതില്ലെന്നും കോടതി അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Devotees of all religions have the right to enter Sabarimala temple, observes Kerala High Court, Kochi, News, Sabarimala Temple, Religion, Protection, High Court of Kerala, Criticism, Women.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?