ഷോക്കടിച്ച് ചെരിഞ്ഞ ആനയുടെ കൊമ്പുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

താമരശ്ശേരി: (www.kvartha.com 12.10.2018) ഷോക്കടിച്ച് ചെരിഞ്ഞ ആനയുടെ കൊമ്പുകള്‍ മോഷ്ടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തിരുവണ്ണാമല സ്വദേശി മേല്‍ മുരുക മണ്ഡൈ ആണ് പിടിയിലായത്. എട്ട് കിലോയോളം തൂക്കം വരുന്ന രണ്ട് കൊമ്പുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ സി അബ്ദുല്‍ ലത്തീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Wayanad, Kerala, News, Accused, Arrest, Elephant, Elephant horns stolen, Accused in police custody

വന്യജീവികളില്‍ നിന്നും കൃഷി സംരക്ഷിക്കാന്‍ സ്ഥാപിച്ച ഇലക്ട്രിക് വേലിയില്‍ നിന്നും ഷോക്കേറ്റാണ് ആന ചെരിഞ്ഞതെന്നാണ് സംശയം. താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിന് കീഴിലെ എടത്തറ കണിയാട് ഭാഗത്തെ സ്വകാര്യ ഭൂമിയിലാണ് കാട്ടാന ഷോക്കേറ്റ് ചെരിഞ്ഞത്.

രഹസ്യ വിവരത്തെ തുടര്‍ന്ന് വനപാലകര്‍ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ആനയുടെ ജഢാവശിഷ്ടം മറവ് ചെയ്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Wayanad, Kerala, News, Accused, Arrest, Elephant, Elephant horns stolen, Accused in police custody 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?