എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ ചിദംബരത്തേയും പ്രതിചേര്‍ത്തു
ന്യൂഡല്‍ഹി: (www.kvartha.com 25.10.2018) എയര്‍സെല്‍-മാക്‌സിസ് അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെയും മകന്‍ കാര്‍ത്തി ചിദംബരത്തെയും പ്രതിചേര്‍ത്തു. കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ഇത്. കേസ് കോടതി ഈ മാസം 26നു പരിഗണിക്കും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ ഒമ്പതു പ്രതികളാണുള്ളത്.
കമ്പനിക്കു വിദേശത്തുനിന്നു നിക്ഷേപം സ്വീകരിക്കാന്‍, വിദേശ നിക്ഷേപ പ്രോല്‍സാഹന ബോര്‍ഡിന്റെ (എഫ്‌ഐപിബി) അനുമതി നല്‍കാനുള്ള അധികാരം മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിക്കാണെന്നിരിക്കേ, ചിദംബരം ഇടപെട്ട് അനുമതി നല്‍കിയെന്ന് എയര്‍സെല്‍-മാക്‌സിസ് അഴിമതിയില്‍ സിബിഐയുടെ മറ്റൊരു കേസും നിലവിലുണ്ട്. സിബിഐ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തിലും ചിദംബരവും മകനും പ്രതികളാണ്.
ചിദംബരത്തിനും കാര്‍ത്തിക്കും പുറമേ, മുന്‍ ധനകാര്യ സെക്രട്ടറി അശോക് ചാവ്‌ള, സാമ്പത്തികകാര്യ വകുപ്പു മുന്‍സെക്രട്ടറി അശോക് ഝാ എന്നിവരുള്‍പ്പെടെ 10 പേരും ആറു കമ്പനികളും പ്രതിപ്പട്ടികയിലുണ്ട്. ചിദംബരത്തിന് 26 ലക്ഷം രൂപ കോഴയായി ലഭിച്ചെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായും പ്രതികളെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളാണെന്നും സിബിഐ വ്യക്തമാക്കിയിരുന്നു.
പി.ചിദംബരം കേന്ദ്രമന്ത്രിയായിരുന്ന 2007ല്‍ ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമസ്ഥാപനം വിദേശത്തുനിന്നു 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട്, വിദേശ നിക്ഷേപ പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്‌ഐപിബി) ചട്ടങ്ങള്‍ ലംഘിച്ചെന്ന കേസിലാണു നടപടി.
ഐഎന്‍എക്‌സ് മീഡിയ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ 54 കോടി രൂപ മൂല്യമുള്ള സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടിയിരുന്നു. ന്യൂഡല്‍ഹി ജോര്‍ബാഗിലെ ഫ് ളാറ്റ്, ഊട്ടിയിലെയും കൊടൈക്കനാലിലെയും ബംഗ്ലാവുകള്‍, യുകെയിലെ സോമര്‍സെറ്റിലുള്ള വീട്, സ്‌പെയിനിലെ ബാര്‍സിലോനയിലുള്ള ടെന്നിസ് ക്ലബ് എന്നിവ പിടിച്ചെടുത്ത സ്വത്തുക്കളില്‍ ഉള്‍പ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ) അനുസരിച്ചാണു നടപടിയെന്നു എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.
കാര്‍ത്തിയുടെയും അമ്മ നളിനിയുടെയും പേരിലുള്ള ജോര്‍ബാഗിലെ ഫ് ളാറ്റിനു 16 കോടി രൂപ വിലവരും. സോമര്‍സെറ്റിലെ വീടിന്റെ മൂല്യം 8.67 കോടി രൂപയും ടെന്നിസ് ക്ലബിന്റേത് 14.57 കോടി രൂപയുമാണ്. ചെന്നൈയിലെ ബാങ്കിലെ 90 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കണ്ടുകെട്ടിയിട്ടുണ്ട്. അഡ്വാന്റേജ് സ്ട്രാറ്റജിക് കണ്‍സല്‍റ്റിങ് പ്രൈവറ്റ് ലിമിറ്റഡ്(എഎസ്‌സിപിഎല്‍) എന്ന കമ്പനിയുടെ പേരിലുള്ളതാണ് ഈ നിക്ഷേപം. കാര്‍ത്തിക്കു ബന്ധമുള്ള എഎസ്‌സിപിഎല്‍ കമ്പനി വഴി വാസന്‍ ഹെല്‍ത്ത് കെയറില്‍ ഉള്‍പ്പെടെ ഒട്ടേറെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് അധികൃതര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: P Chidambaram Charged In Aircel Maxis Case, Is Accused No. 1, News, New Delhi, Banking, Investment, Business, Corruption, CBI, National, Bank.

Powered by Info News For You

Comments
Post a Comment