എംഎസ്എഫ് പ്രവര്‍ത്തകന്‍ അജ്മലിന്റെ മരണം ഹൃദയാഘാതം മൂലം

കാഞ്ഞങ്ങാട്: (www.kasargodvartha.com 09.10.2018) തിങ്കളാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയും ജില്ലാ ആശുപത്രിയിലേക്കുള്ള യാത്രക്കിടെ മരണപ്പെടുകയും ചെയ്ത കള്ളാര്‍ പഞ്ചായത്ത് എംഎസ്എഫ് സെക്രട്ടറിഅജ്മ(18)ലിന്റെ മരണം കടുത്ത  ഹൃദയാഘാതം മൂലമാണെന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിദഗ്ധ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിക്ക് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട  അജ്മലിനെ മാതാവും പരിസരവാസികളും  പൂടംങ്കല്ല് പ്രാഥമീക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ തോയമ്മല്‍ ജില്ലാ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെടുകയായിരുന്നു.
Ajmal, Kanhangad, Kasaragod, News, Death, MSF Worker, Cardiac arrest, MSF activist Ajmal's death due to cardiac arrest

അജ്മല്‍ പിതാവിനും സഹോദരനുമോടൊപ്പം ഗള്‍ഫ് യാത്രക്കുള്ള തയ്യാറെടുപ്പിലായിരുന്നു. യുവാവിന് കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ തോതിലുള്ള നെഞ്ചുവേദന അനുഭവപ്പെട്ടതായി പറയപ്പെടുന്നു. ഇതിന് പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തിരുന്നു.

മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആശുപത്രി അധികൃതരുടെ നിര്‍ദ്ദേശപ്രകാരമാണ് പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയത്. ശരീരത്തിന് താങ്ങാന്‍ കഴിയുന്നതിനുമധികം ഹൃദയത്തിനുണ്ടായ ഭാരവും വളര്‍ച്ചയുമാണ് മരണത്തിന് കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച മയ്യത്ത് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കളളാര്‍ ജമാഅത്ത് പള്ളി പരിസരത്ത് ഖബറടക്കി.

Related News:
ഗള്‍ഫിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്ന എം എസ് എഫ് പ്രവര്‍ത്തകന്‍ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണു മരിച്ചു; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Ajmal, Kanhangad, Kasaragod, News, Death, MSF Worker, Cardiac arrest,  MSF activist Ajmal's death due to cardiac arrest 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?