'എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാര്‍'; സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ മാറ് മറയ്ക്കാതെ അമ്പലത്തില്‍ പോകുമോ എന്ന ചോദ്യവുമായി പി കെ ശ്രീമതി

പത്തനംതിട്ട: (www.kvartha.com 10.10.2018) ശബരിമല സ്ത്രീപ്രവേശനത്തെ എതിര്‍ക്കുന്നവര്‍ കാലത്തെ പിന്നോട്ടടിക്കാന്‍ ശ്രമിക്കുകയാണെന്നും അത് കേരളത്തില്‍ നടക്കില്ലെന്നും പി.കെ. ശ്രീമതി എം.പി. പത്തനംതിട്ടയില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ അവകാശ സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി.

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവര്‍ പഴയകാലത്തെപ്പോലെ മാറ് മറയ്ക്കാതെ അമ്പലത്തില്‍ പോകുമോ? ഇന്നത്തെ പെണ്‍കുട്ടികള്‍ മാറ് മറയ്ക്കാതെ നടന്നാല്‍ എന്താകും സ്ഥിതി? ഇത് പുരുഷാധിപത്യത്തിന്റെ ലോകമല്ല. സ്ത്രീകള്‍ അമ്പലത്തില്‍ പോകുന്നത് അശുദ്ധിയാണെങ്കില്‍ അവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും അശുദ്ധിയല്ലേ.

Sangh, Congress attempting a mutiny: Sreemathi, Pathanamthitta, News, Trending, Sabarimala Temple, Women, Controversy, Politics, Religion, Kerala

സ്ത്രീകള്‍ പ്രസവിക്കുന്നതും കുട്ടികളെ തൊടുന്നതും അശുദ്ധിയാകും. ഒരുകാലത്ത് വീട്ടില്‍ നിന്ന് കുളിച്ച് ശുദ്ധിയായി പോകുന്ന സ്ത്രീകള്‍ ക്ഷേത്രക്കുളത്തിലും കുളിക്കണമായിരുന്നു. നനഞ്ഞ വസ്ത്രത്തോടുകൂടിയ സ്ത്രീകളുടെ ശരീരം കാണാന്‍ വേണ്ടിയായിരുന്നില്ലേ അത് എന്നും ശ്രീമതി ചോദിച്ചു.

പുരുഷകേസരികളുടെ സംഘടനയായ ആര്‍.എസ്.എസും രമേശ് ചെന്നിത്തലയും സ്ത്രീകളെ ഇളക്കിവിട്ട് കലാപത്തിനു ശ്രമിക്കുകയാണ്. അവരുടെ നിലപാടിലെ പൊള്ളത്തരം ജനങ്ങള്‍ തിരിച്ചറിയുമെന്നും ശ്രീമതി പറഞ്ഞു. അസോസിയേഷന്‍ ജില്ലാ അധ്യക്ഷ എസ്. പ്രമീളദേവി അധ്യക്ഷത വഹിച്ചു. പി. സതീദേവി, സി.എസ്. സുജാത തുടങ്ങിയവര്‍ സംസാരിച്ചു.

അതിനിടെസ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സി.പി.എമ്മിന്റെ മഹിളാ അസോസിയേഷന്‍ സംഘടിപ്പിച്ച വനിതാ അവകാശ സംരക്ഷണ സംഗമത്തില്‍ പങ്കെടുത്ത വനിതകളില്‍ ചിലര്‍ സുപ്രീംകോടതി വിധിയെ എതിര്‍ത്ത് സംസാരിച്ചതും കൗതുകമായി. എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം വേണ്ടെന്നും അവര്‍ ചാനലുകളോട് പറഞ്ഞു. യുവതികള്‍ ഉള്‍പ്പെടെയുള്ളവരുടെ കോടതിവിധിക്കെതിരായ ഈ അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയകളിലും പടര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sangh, Congress attempting a mutiny: Sreemathi, Pathanamthitta, News, Trending, Sabarimala Temple, Women, Controversy, Politics, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?