കഞ്ചാവ് ലഹരിയില്‍ ബന്ധുവായ ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 17.10.2018) കഞ്ചാവ് ലഹരിയില്‍ ബന്ധുവായ ഏഴു വയസുകാരിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. ചീമേനിയിലെ അഷ്‌റഫിനെ (33)യാണ് ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കഞ്ചാവ് ലഹരിയിലെത്തിയ പ്രതി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടി മാതാവ് എത്തിയപ്പോള്‍ പീഡിപ്പിച്ച കാര്യം പറയുകയായിരുന്നു. പിന്നീട് കുട്ടിയുമായി മാതാവ് ഹൊസ്ദുര്‍ഗ് സിഐയുടെ മുമ്പാകെ ഹാജരായി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോക്സോ ചുമത്തി കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പീഡനത്തിരയായ കുട്ടിയും മാതാവും പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനിലെത്തിയതറിഞ്ഞ് പ്രതിയെ കേസില്‍ നിന്നൊഴിവാക്കാനുള്ള സമ്മര്‍ദ്ദവുമായി മറ്റൊരു യുവാവും പോലീസ് സ്റ്റേഷന്‍ പരിസരത്ത് തമ്പടിച്ചിരുന്നു. ഭീഷണിക്കു വഴങ്ങാതെ പെണ്‍കുട്ടിയുടെ മാതാവ് പരാതിയില്‍ ഉറച്ചു നിന്നതോടെ പോലീസ് കേസെടുക്കുകയും ചെയ്തു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Ganja, Kanhangad, arrest, Police, Crime, Youth arrested for molesting 7 year old
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?