പലതും അദ്ദേഹം മറന്നുകാണും; താന്‍ മാത്രമല്ല, ഒരുപാട് പെണ്‍കുട്ടികള്‍ക്ക് താരത്തില്‍ നിന്നും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്; മുകേഷിനെതിരെ കൂടുതല്‍ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: (www.kvartha.com 10.10.2018) നടനും എം.എല്‍.എയുമായ മുകേഷിനെതിരെ മീ ടു ക്യാമ്പെയിനിലൂടെ മുംബൈയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി മാധ്യമ പ്രവര്‍ത്തക. സൂര്യാ ടിവിയില്‍ സംപ്രേഷണം ചെയ്തുവന്നിരുന്ന 'കോടീശ്വരന്‍' എന്ന പരിപാടിക്കിടെ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു ടെസയുടെ ആരോപണം.
എന്നാല്‍ മുകേഷിനെതിരെയുള്ളത് ഒറ്റപ്പെട്ട ആരോപണമല്ലെന്നും നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ എം.എല്‍.എ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മാധ്യമ പ്രവകര്‍ത്തക ആരോപിക്കുന്നു. താരത്തിന്റെ അഭിമുഖം തയ്യാറാക്കാനായി എത്തിയ ഒരു മലയാളി മാധ്യമ പ്രവര്‍ത്തകയോട് മുകേഷ് ലൈംഗികച്ചുവയോടെ സംസാരിച്ചു. പെണ്‍കുട്ടിക്ക് താത്പര്യമില്ലാതിരുന്നിട്ടും താരം അവരുടെ തോളില്‍ കൈയ്യിട്ടുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഇവര്‍ ആരോപിക്കുന്നു.
19 വര്‍ഷം മുമ്പ് ചെന്നൈയില്‍വച്ച് ചാനല്‍ പരിപാടിയുടെ ചിത്രീകരണത്തിനിടെ മോശം പെരുമാറ്റമുണ്ടായെന്ന് മുംബൈയിലെ കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. പരിപാടിയുടെ അവതാരകനായ മുകേഷ് നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും ഹോട്ടലില്‍ അദ്ദേഹം തങ്ങിയ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചുവെന്നും അന്ന് ഇരുപതു വയസുള്ള ടെസ് ജോസഫ് പറയുന്നു.
ഫോണിലൂടെ നിരന്തരം വിളിവന്നതിനെ തുടര്‍ന്ന് പരിപാടിയില്‍ നിന്ന് പിന്മാറി. തന്റെ മേധാവിയും ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയുമായ ഡെറിക്ക് ഒബ്രെയിനോട് താന്‍ വിവരം പറഞ്ഞു. ഉടന്‍തന്നെ അദ്ദേഹം അടുത്ത വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് അയച്ചുതന്ന് സഹായിച്ചെന്നും ടെസ് വെളിപ്പെടുത്തി. എന്നാല്‍ ഇങ്ങനെയൊരു കാര്യം തന്റെ ഓര്‍മയിലില്ലെന്നാണ് താരത്തിന്റെ പ്രതികരണം.
എന്നാല്‍ മുകേഷിനെതിരായ ആരോപണം രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും നിയമപരമായ ഒരു നടപടിയും സ്വീകരിക്കില്ലെന്നുമാണ് ടെസ് ജോസഫിന്റെ പ്രതികരണം. ഇതെന്റെ ജീവിതമാണ്. നിങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ തീര്‍ക്കാനുള്ളതല്ല. മുകേഷിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതും രാഷ്ട്രീയമായി വിഷയത്തെ ഉപയോഗിച്ചതും തെറ്റാണെന്നും ടെസ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Me Too allegation against Mukesh, Thiruvananthapuram, News, Politics, Allegation, Trending, Media, Cinema, Kerala.

Powered by Info News For You

Comments
Post a Comment