നവരാത്രിയുടെ പുണ്യം പേറി ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍
കോട്ടയം: (www.kvartha.com. 19.10.2018) നവരാത്രിയുടെ പുണ്യം പേറി കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പനച്ചിക്കാട് ദേവീക്ഷേത്രമടക്കം വിവിധ ക്ഷേത്രങ്ങളില്‍ ആയിരങ്ങളാണ് എഴുത്തിനിരിക്കുന്നത്. എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവരാണ് കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിയത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം ഉള്‍പ്പെടെയുള്ളിടത്ത് വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്.
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ രാവിലെ അഞ്ചുമണിയോടെ വിദ്യാരംഭചടങ്ങുകള്‍ ആരംഭിച്ചു. കൃഷ്ണശിലാ മണ്ഡപത്തിലും സരസ്വതീമണ്ഡപത്തിലുമായാണ് എഴുത്തിനിരുത്ത് പുരോഗമിക്കുന്നത്.
ആലങ്കോട് ലീലാകൃഷ്ണന്‍, കെ പി രാമനുണ്ണി തുടങ്ങിയവര്‍ എന്നിവര്‍ കുഞ്ഞുങ്ങളെ ഹരിശ്രീ എഴുതിച്ചു. രാവിലെ എട്ടുമണിയോടെ എം ടി വാസുദേവന്‍ നായരും കുഞ്ഞുങ്ങളെ തുഞ്ചന്‍പറമ്പിലത്തി കുട്ടികളെ എഴുത്തിനിരുത്തി. ഒമ്പതുമണിയുടെ കവികളുടെ വിദ്യാരംഭവും നടക്കും.

നിരവധി കുട്ടികളാണ് തുഞ്ചന്‍പറമ്പില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയിട്ടുള്ളത്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു. രാവിലെ നാലുമണി മുതലാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും എഴുത്തിനിരുത്ത് ചടങ്ങുകള്‍ ആരംഭിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Vijayadasami celebrated Kerala, Kottayam, News, Religion, Temple, Children, Kerala.
Keywords: Vijayadasami celebrated Kerala, Kottayam, News, Religion, Temple, Children, Kerala.
Powered by Info News For You

Comments
Post a Comment