ആലപ്പുഴ നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലും എയ്‌റോബിക് കമ്പോസ്റ്റ് പ്ലാന്റുകള്‍ സ്ഥാപിക്കും
ആലപ്പുഴ: (www.kvartha.com 12.10.2018) നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലും എയ്‌റോബിക് കമ്പോസ്റ്റ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ ആലപ്പുഴ നഗരസഭ ഒരുക്കമാണെന്ന് ചെയര്‍മാന്‍ തോമസ് ജോസഫ് പറഞ്ഞു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ഥലമുള്ളയിടത്തെല്ലാം പ്ലാന്റ് സ്ഥാപിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ് ജില്ലാ പോലീസിന്റെ സഹകരണത്തോടെ സ്‌കൂളുകളില്‍ തുടങ്ങുന്ന സ്‌മൈല്‍ ( സ്റ്റുഡന്റ് മൂവ്‌മെന്റ് ടൂ ഇംപ്രൂവ് ലിവിങ് എന്‍വയണ്‍മെന്റ്) പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു തോമസ് ജോസഫ്.
മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ ഇന്ന് ആലപ്പുഴ ലോകരാജ്യങ്ങളില്‍ തന്നെ മുന്‍പന്തിയിലാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനത്ത് ഇക്കാര്യത്തില്‍ ഒന്നാമതായ ആലപ്പുഴ രാജ്യത്തെ മികച്ച നഗരസഭയും ലോകത്ത് ആദ്യ അഞ്ചില്‍ രണ്ടാമതുമാണ്. നഗരസഭയിലെ 52 വാര്‍ഡുകളിലും എ.സി.പി. സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതുവഴി മാലിന്യത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ലജ്‌നത്തുല്‍ മുഹമ്മദിയ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ സജീന ഫൈസല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമതി അധ്യക്ഷന്‍ അഡ്വ. കെ.ടി.മാത്യു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പോലീസ് ഡിവൈ.എസ്.പി പി.വി.ബേബി സ്‌മൈല്‍ ലോഗോ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സി. ജയകുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, എസ്.പി.സി.പ്രൊജക്ട് ജില്ലാ നോഡല്‍ ഓഫീസര്‍ കെ.പി. ജയചന്ദ്രന്‍, സ്‌കൂള്‍ മാനേജര്‍ എ.എം നസീര്‍, പ്രിന്‍സിപ്പല്‍ അഷറഫ് കുഞ്ഞ് ആശാന്‍, പ്രധാനാധ്യാപിക പി.ഖദീജ,, പി.ടി.എ. പ്രസിഡന്റ് എം.കെ.നവാസ് എന്നിവര്‍ പങ്കെടുത്തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി പദ്ധതി വിശദീകരിച്ചു. ജനങ്ങളുടെ ആരോഗ്യത്തിനും സമ്പദ് വ്യവസ്ഥയ്ക്കും പകര്‍ച്ചവ്യാധികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി ജനകീയ ഇടപെടലിലൂടെ പ്രതിരോധിക്കുന്നതിനായാണ് സ്‌മൈല്‍ പദ്ധതി. സമൂഹത്തെ നല്ല ആരോഗ്യശീലങ്ങളിലേക്ക് മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ 52 സ്‌കൂളിലെ കേഡറ്റുകള്‍ സ്വന്തം വീട്ടിലും അയല്‍വീടുകളും സന്ദര്‍ശിച്ച് ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലൂടെ ജനങ്ങള്‍ക്ക് ശരിയായ ആരോഗ്യശീലം പകരും. എസ്.പി.സി പദ്ധതി നിലവിലുള്ള സ്‌കൂളില്‍ പ്രധാനാധ്യാപകര്‍, പരിശീലനം ലഭിച്ച ചാര്‍ജ് ഓഫീസര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കും. തങ്ങളുടെ പ്രദേശത്തെ വീടുകളില്‍ ആഴ്ചയിലൊരിക്കല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സ്‌മൈലില്‍ വ്യവസ്ഥയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Aerobic compost plant in all school, Alappuzha, News, Education, School, Kerala.

Powered by Info News For You

Comments
Post a Comment