പണ്ഡിതന്മാര്‍ പ്രബോധനരംഗത്ത്കര്‍മ്മ സജ്ജരാകണം; ജിഫ്രി തങ്ങള്‍


പയ്യന്നൂര്‍: പണ്ഡിതന്‍മാര്‍ പ്രബോധനരംഗത്ത് കര്‍മ്മ സജ്ജരാവുകയും തിന്മകള്‍ക്കെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യണമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു പയ്യന്നൂര്‍ ജാമിഅ: അസ്ഹരിയ്യ അറബിക് കോളേജ്ബിരുദ ദാന സമ്മേളനത്തില്‍ എണ്‍പതോളംയുവ പണ്ഡിതര്‍ക്ക് സനദ്‌നല്‍കി മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സയ്യിദ് കെ.പി.പി.തങ്ങള്‍ അല്‍ ബുഖാരി അധ്യക്ഷതവഹിച്ചു, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനംചെയ്തു, സമസ്തസെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, കേന്ദ്ര മുശാവറ അംഗങ്ങളായ ത്വാഖ അഹ് മദ് മൗലവിഅല്‍ അസ്ഹരി, എം.എ.ഖാസിം മുസ്ലിയാര്‍,കെ.കെ.പി അബ്ദുല്ല മുസ്ലിയാര്‍, കോളേജ് പ്രിന്‍സിപ്പാള്‍ പി.കെ.അബൂബക്കര്‍ ഫൈസി കൊടുവള്ളി, കൈപറ്റ ഉസ്താദ്, അബ്ദുസമദ് പൂക്കോട്ടൂര്‍, സയ്യിദ് ഹുസൈന്‍ തങ്ങള്‍ അല്‍-അസ്ഹരി, കബീര്‍ ഫൈസി ചെറുകോട്, ബാസിത് ഹാജി പയ്യന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു സമാപന പ്രാര്‍ത്ഥനക്ക് സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന മാണിയൂര്‍ ഉസ്താദ് നേത്വത്വം നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?