പ്രണയിനിക്ക് കൊടുത്ത ആ വാക്ക് അവസാനം വരെയും ബാലഭാസ്‌ക്കര്‍ പാലിച്ചിരുന്നു; പ്രിയതമന്റേയും മകളുടേയും വേര്‍പാട് അറിയാതെ ആശുപത്രിക്കിടക്കയില്‍ ലക്ഷ്മി

തിരുവനന്തപുരം: (www.kvartha.com 02.10.2018) ബാലഭാസ്‌കര്‍ എന്ന സംഗീത മാന്ത്രികന്‍ ഇനിയില്ല. തങ്ങളുടെ ബാലു ഓര്‍മ്മയായെന്ന് അംഗീകരിക്കാന്‍ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ഇനിയും കഴിഞ്ഞിട്ടില്ല. നാല്‍പ്പത് വയസിനുള്ളില്‍ ബാലഭാസ്‌കര്‍ നല്‍കിയ സ്‌നേഹവും കരുതലും തീരാത്ത വിങ്ങലായി എന്നും അവര്‍ക്കുള്ളില്‍ മാറുകയാണ്.

പ്രണയവിവാഹമായിരുന്നു ബാലഭാസ്‌കറിന്റെത്. യൂണിവേഴ്‌സിറ്റി കോളജില്‍ ഒപ്പം പഠിച്ച ലക്ഷ്മിയെയാണ് ബാലു തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. ആ ക്ഷണവും വളരെ സംഭവബഹുലമായ ഒന്നായിരുന്നുവെന്ന് കുറച്ചു നാളുകള്‍ക്ക് മുമ്പ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബാലു പറഞ്ഞിരുന്നു.

Violinist Balabhaskar dies a week after car crash that killed his daughter, Thiruvananthapuram, News, Trending, Dead, Obituary, Music Director, Singer, Cinema, Kerala

22 -ാമത്തെ വയസിലായിരുന്നു ബാലുവും ലക്ഷ്മിയും തമ്മിലുള്ള വിവാഹം. എന്നാല്‍ ലക്ഷ്മിയുടെ വീട്ടുകാര്‍ക്ക് വിവാഹത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. തന്റെ ട്യൂഷന്‍ സാറിനൊപ്പമാണ് ബാലു ലക്ഷ്മിയുടെ വീട്ടില്‍ പെണ്ണു ചോദിക്കാന്‍ എത്തിയത്.

എന്നാല്‍ അന്ന് അവിടുത്തെ സാഹചര്യം, താനാണ് ബാലഭാസ്‌കറെന്ന് വീട്ടുകാരെ അറിയിക്കാന്‍ കഴിയാതെ വന്നിരുന്നുവെന്ന് ബാലു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പിന്നീട് താന്‍ നല്‍കിയ ഒരു വാക്കാണ് ലക്ഷ്മി പിന്നീടുള്ള ജീവിതത്തില്‍ തന്നോടൊപ്പം ഉണ്ടാകാന്‍ കാരണമെന്നും ബാലഭാസ്‌കര്‍ വെളിപ്പെടുത്തി.

സംഗീതം ചതിക്കില്ലെന്ന ഉത്തമവിശ്വാസത്തിലാണ് ചെറുപ്രായത്തില്‍ തന്നെ വിവാഹം കഴിച്ച് കുടുംബ ജീവിതം ആരംഭിച്ചത്. എംഎ സംസ്‌കൃത വിദ്യാര്‍ത്ഥിനിയായിരുന്നു ബാലു അന്ന്. ലക്ഷ്മി ഹിന്ദി വിദ്യാര്‍ത്ഥിനിയും.

വീട്ടുകാര്‍ക്ക് വിദ്യാര്‍ത്ഥികളായ മക്കളുടെ പ്രണയത്തില്‍ എതിര്‍പ്പായിരുന്നു. പക്ഷേ കൂടെയുള്ള സംഗീതത്തിലും വയലിനിലും ബാലു വിശ്വസിച്ചു. സംഗീതം ഒരിക്കലും ചതിക്കില്ല കൈവിടില്ല എന്ന വിശ്വാസത്തിലാണ് പഠനകാലത്ത് തന്നെ വിവാഹിതനായത്. പക്ഷേ കാലം ചതിച്ചു.

ആ പ്രണയതന്ത്രികള്‍ പൊട്ടിച്ചെറിഞ്ഞു. മകള്‍ പോയ വിവരം അറിയാതെയാണ് ബാലുവും പോയത്. അവനോടെങ്ങനെ കുഞ്ഞിന്റെ കാര്യം പറയുമെന്ന് വിഷമിച്ചിരുന്ന കുടുംബത്തിന് ഇനി ബാലുവും ജാനിയും പോയ വിവരം ലക്ഷ്മിയോടെങ്ങനെ പറയുമെന്ന ചോദ്യം വേദനയാകുന്നു.

ജീവനായ ബാലുവും മകള്‍ ത്വേജസിനിയും വിടവാങ്ങിയപ്പോള്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്ത്തിയിരിക്കയാണ് ഭാര്യ ലക്ഷ്മിയുടെ മുഖം. മനോഹരമായ പ്രണയത്തിനൊടുവില്‍ ജീവിതത്തിലേയ്ക്ക് ചേര്‍ത്ത ഭര്‍ത്താവിനെയും നീണ്ട 15 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകളെയുമാണ് വിധി തട്ടിയെടുത്തത്.

സംഗീതം ചേര്‍ന്നു നിന്ന പ്രണയമായിരുന്നു ബാലുവിന്റെയും ലക്ഷ്മിയുടേതും. ലക്ഷ്മിക്കുവേണ്ടി ബാലു പാടിയ ആ പാട്ടു തന്നെ അതിനു തെളിവ്. 'ഇനിയെന്ന് നീയെന്‍ അരികില്‍ വരും ഇടനെഞ്ചിലേതോ ശ്രുതിമീട്ടുവാന്‍, പതിയെ എന്‍ ചാരെ വെണ്‍പ്രാവു പോല്‍ അരിമുല്ലപോല്‍ നീ ചിരിതൂകി വാ' എന്ന് ബാലു പ്രിയതമയ്ക്കായി പാടിയപ്പോള്‍ അത് അന്നത്തെ സൂപ്പര്‍ ഹിറ്റായി മാറി. ബാലു വിടപറഞ്ഞാലും ആ സുന്ദര പ്രണയം മരിക്കുന്നില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Violinist Balabhaskar dies a week after car crash that killed his daughter, Thiruvananthapuram, News, Trending, Dead, Obituary, Music Director, Singer, Cinema, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?