ശബരിമല യുവതീ പ്രവേശനം: സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍

ന്യൂഡല്‍ഹി: (www.kvartha.com 12.10.2018) ശബരിമല യുവതീപ്രവേശനത്തില്‍ സുപ്രീംകോടതി വിധിയെ രൂക്ഷമായി വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍.

കോടതി ജനവികാരം മനസിലാക്കണമെന്ന് പറഞ്ഞ അദ്ദേഹം ഭരണഘടനാ ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനു സ്ത്രീകളാണ് തെരുവിലിറങ്ങി പ്രതിഷേധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ ചാനല്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അറ്റോര്‍ണി ജനറലിന്റെ പ്രതികരണം.

 Sabarimala: Attorney General KK Venugopal flays SC verdict, New Delhi, News, Criticism, Sabarimala Temple, Controversy, Supreme Court of India, Trending, Religion, Kerala

സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്നു കോടതിപോലും ചിന്തിച്ചിട്ടുണ്ടാകില്ല. സ്ത്രീ പ്രവേശനമുണ്ടായാല്‍ ദൈവകോപമുണ്ടാകുമെന്നു വിശ്വാസികള്‍ ചിന്തിക്കുന്നുണ്ട്. കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ഇത്തരത്തിലുള്ള ദൈവകോപമാണെന്നു വിശ്വസിക്കുന്നവരുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറ്റോര്‍ണി ജനറലാകുന്നതിനു മുന്‍പ് ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീം കോടതിയില്‍ ഹാജരായിരുന്നത് കെ.കെ. വേണുഗോപാലായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sabarimala: Attorney General KK Venugopal flays SC verdict, New Delhi, News, Criticism, Sabarimala Temple, Controversy, Supreme Court of India, Trending, Religion, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?