ആറ് മലയാളി വിദ്യാര്‍ഥികള്‍ക്ക് കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ലേണര്‍ അവാര്‍ഡ്

കൊച്ചി : (www.kvartha.com 27.10.2018) കേംബ്രിഡ്ജ് ഇന്റര്‍നാഷണലിന്റെ 2017-18ലെ കേംബ്രിഡ്ജ് ലേണര്‍ അവാര്‍ഡിന് അര്‍ഹരായ 210 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ആറ് മലയാളി വിദ്യാര്‍ഥികള്‍.

തിരുവനന്തപുരം ലയ്‌കോള്‍ ചെമ്പക ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നവീന്‍ കിഷോര്‍ കുമാര്‍ മാത്തമാറ്റിക്‌സിലും ട്രിവാന്‍ഡ്രം ഇന്റര്‍നാഷണല്‍ സ്‌കൂളിലെ അഞ്ജലി നായര്‍ ബയോളജിയിലും കൊച്ചിയിലെ ജി പി എസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ ജനനി ലക്ഷ്മി മഹാദേവന്‍ ഹിസ്റ്ററിയിലും നവനീത രാജീവ് സോഷ്യോളജിയിലും നീന മാത്യു ട്രാവല്‍ ആന്റ് ടൂറിസത്തിലും കോഴിക്കോട് സദ്ഭാവന വേള്‍ഡ് സ്‌കൂളിലെ ലിന്‍ത സലീം എക്കണോമിക്‌സിലും അവാര്‍ഡുകള്‍ നേടി.

6 Malayalee students shine in Cambridge assessment, Kochi, News, Education, Award, school, Students, Kerala

ടോപ് ഇന്‍ ദ വേള്‍ഡ്, ടോപ് ഇന്‍ ദ കണ്‍ട്രി, ഹൈ അച്ചീവ്‌മെന്റ്, ബെസ്റ്റ് എക്രോസ് എന്നീ വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍. നവീന്‍ കിഷോര്‍ കുമാര്‍ ടോപ് ഇന്‍ ദ വേള്‍ഡ് വിഭാഗത്തിലും അഞ്ജലി നായര്‍, ജനനി ലക്ഷ്മി മഹാദേവന്‍, ലിന്‍ത സലിം എന്നിവര്‍ ടോപ് ഇന്‍ ദ കണ്‍ട്രി വിഭാഗത്തിലും അവാര്‍ഡ് നേടിയപ്പോള്‍ നവനീത രാജീവ്, നീന മാത്യു എന്നിവര്‍ ഹൈ അച്ചീവ്‌മെന്റ് അവാര്‍ഡ് സ്വന്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 6 Malayalee students shine in Cambridge assessment, Kochi, News, Education, Award, school, Students, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?