അമ്മയില്‍ ആശയക്കുഴപ്പം; ജനറല്‍ ബോഡി വിളിക്കില്ല, ജഗദീഷിനെ തള്ളി സിദ്ധിഖ്
കൊച്ചി:(www.kasargodvartha.com 15/10/2018) അമ്മയില്‍ ആശയക്കുഴപ്പം. ഡബ്ല്യൂസിസിയുടെ ആരോപണങ്ങള്‍ക്കെതിരേയുള്ള മറുപടിയിലാണ് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. ഡബ്ല്യുസിസി ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അടിയന്തര വിശേഷാല്‍ ജനറല്‍ ബോഡി വിളിക്കുമെന്ന ജഗദീഷിന്റെ പ്രസ്താവന അമ്മയുടെ സെക്രട്ടറി കൂടിയായ സിദ്ധിഖ് തള്ളി.
അങ്ങനെയൊരു തീരുമാനമില്ലെന്നും ഇനി ജനറല്‍ ബോഡി കൂടുന്നത് അടുത്ത വര്‍ഷം ജൂണ്‍ മാസത്തിലായിരിക്കുമെന്നും സിദ്ധിഖ് പറഞ്ഞിരുന്നു. ജഗദീഷ് ആര് പറഞ്ഞിട്ടാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം പറഞ്ഞതെന്ന് തനിക്ക് അറിയില്ലെന്നും സിദ്ധിഖ് കൂട്ടിച്ചെര്‍ത്തു.
രാവിലെ ഇറക്കിയ പത്രക്കുറിപ്പിലാണ് ജഗദീഷ് വിശേഷാല്‍ ജനറല്‍ ബോഡി ചേരുമെന്ന് പറഞ്ഞത്. സിദ്ധിഖിന്റെ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ ജഗദീഷും വിശദീകരണവുമായി രംഗത്തുവന്നു. താന്‍ മോഹന്‍ലാലുമായി സംസാരിച്ച ശേഷമാണ് ഇക്കാര്യം പറഞ്ഞതെന്ന് ജഗദീഷും വ്യക്തമാക്കി.
ജഗദീഷിന്റെ നിലപാടുകള്‍ തള്ളിയെങ്കിലും അമ്മയില്‍ ആശക്കുഴപ്പമൊന്നുമില്ലെന്ന് സിദ്ധിഖ് വ്യക്തമാക്കി. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലുമായും ഇടവേള ബാബു ഉള്‍പ്പടെയുള്ള പ്രധാന ഭാരവാഹികളുമായും സംസാരിച്ച ശേഷമാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും സിദ്ധിഖ് വ്യക്തമാക്കിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Press meet, Actor,AMMA Controversy, siddique on jagadish

Powered by Info News For You

Comments
Post a Comment